ഒരു ഫിനിഷറെ കൂടി കിട്ടിയാൽ അവരായിരിക്കും വരും വർഷങ്ങളിലെ CSK യെ പോലുള്ള അനിഷേധ്യശക്തിയെന്ന് ഇർഫാൻ പത്താൻ
സിഎസ്കെ മുമ്പ് ഒരുപാട് മല്‍സരങ്ങള്‍ ജയിച്ച് എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച ടീമായിരുന്നു. ഇനി ഡല്‍ഹിയുടെ ഊഴമാണ്. ഇര്ഫാന് പറയുന്നു.
ഈ സീസണില്‍ ഡല്‍ഹിയുടെ ഫൈനല്‍ പ്രവേശനം വെറുമൊരു സൂചനന മാത്രമാണെന്നും വരാനിരിക്കുന്ന സീസണുകളിലും ഡല്‍ഹി ആധിപത്യം തുടരുമെന്നും മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു തോല്‍ക്കുകയായിരുന്നു ശ്രേയസ് അയ്യരുടെ യുവനിര.
അടുത്ത ചെന്നൈ സൂപ്പര്‍ കിങ്സാവും ഡൽഹിയുമെന്നാണ് ഇർഫാന്റെ പ്രവചനം. സിഎസ്കെയെപ്പോലെ ഡല്‍ഹിയെയും വരും വര്‍ഷങ്ങളില്‍ ഐപിഎല്ലിലെ അനിഷേധ്യശക്തികളായി നമുക്ക് കാണാനാവും. സിഎസ്കെ മുമ്പ് ഒരുപാട് മല്‍സരങ്ങള്‍ ജയിച്ച് എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച ടീമായിരുന്നു. ഇനി ഡല്‍ഹിയുടെ ഊഴമാണ്. ഇര്ഫാന് പറയുന്നു.
മികച്ചൊരു യുവ ക്യാപ്റ്റനു കീഴില്‍ ശക്തമായ ടീമായി ഡല്‍ഹി മാറിയിരിക്കുകയാണ്. മികച്ച താരങ്ങളുടെ ഒരു കൂട്ടം തന്നെ അവര്‍ക്കുണ്ട്. അതിവേഗം പന്തെറിയാൻ ശേഷിയുള്ള ഫാസ്റ്റ് ബൗളര്‍മാരും ഡല്‍ഹിക്കുണ്ട്. ഇർഫാൻ ചൂണ്ടിക്കാട്ടുന്നു.
ഈ സീസണിലെ കൂടുതല്‍ വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായത് ഡൽഹിയുടെ സൗത്താഫ്രിക്കൻ പേസർ കാഗിസോ റബാഡയായിരുന്നു. 17 മത്സരങ്ങളിൽ നിന്നായി 30 വിക്കറ്റുകളാണ് താരം നേടിയത്.
ഡൽഹിക്ക് ഇനി വേണ്ടത് മികച്ചൊരു ഫിനിഷറെയാണ്. അത് ഇന്ത്യന്‍ താരമോ, വിദേശ താരമോ ആയിക്കൊള്ളട്ടെ. നിലവില്‍ ഹെറ്റ്മെയറെയും സ്റ്റോയ്നിസിനെയും ഡല്‍ഹി ഒരുപാട് ആശ്രയിക്കുന്നുണ്ട്. രണ്ടു പേരും ഒരുപരിധി വരെ മികച്ച പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കു മറ്റൊരു ബാറ്റ്സ്മാന്റെ പിന്തുണ കൂടി ലഭിച്ചാല്‍ ഡല്‍ഹി കൂടുതല്‍ കരുത്തരാവും. ഇർഫാൻ ചൂണ്ടിക്കാട്ടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!