ഐഎസ്എൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഫൗൾ ചെയ്യുന്ന ടീം ആര് ?
13 മഞ്ഞ കാർഡ് നേടിയ ഹൈദരാബാദ് എഫ്സിയാണ് ഫെയർ പ്ലേയിൽ മുന്നിൽ നിൽക്കുന്നത്. പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള ഒഡിഷ എഫ്സിയാണ് ഏറ്റവും കുറവ് ഫൗളുകൾ ചെയ്തത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ 76 മത്സരങ്ങൾ പിന്നിടുമ്പോൾ പിറന്നത് 1,105 ഫൗളുകളാണ്. ഒരു മത്സരത്തിൽ ശരാശരി 15 ഫൗളുകൾ നടക്കുന്ന ലീഗിൽ ഏറ്റവും കൂടുതൽ ഫൗളുകൾ ചെയ്യുന്നത് ആരെന്ന് പരിശോധിക്കാം:
11:ഒഡിഷ എഫ്സി
ലീഗിലെ പോയിന്റ് പട്ടികയിൽ എന്നപോലെ 121 ഫൗളുമായി ഫൗളുകളുടെ എണ്ണത്തിലും ഏറ്റവും പിന്നിലാണ് ഒഡിഷ എഫ്സി. 23 മഞ്ഞ കാർഡ് നേടിയ ഒഡീഷയുടെ ഒരു താരവും ഈ സീസണിൽ ചുവപ്പ് കാർഡ് കണ്ടിട്ടല്ല.
10: ബെംഗളൂരു
ഒമ്പത് ഫൗളുകളുമായി നായകൻ സുനിൽ ഛേത്രിയും എറിക് പാർത്താലുവുമാണ് ബെംഗളൂരു എഫ്സി വഴങ്ങിയ ഫൗളുകളുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നത്. 85 ഫൗളുകൾ മാത്രമാണ് ബെംഗളൂരു ഇതുവരെ വഴങ്ങിയത്.
9: മുംബൈ സിറ്റി
പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള മുംബൈയി സിറ്റി ഫൗളുകളുടെ എണ്ണത്തിൽ ഏറെ പിറകിലാണ്. 127 ഫൗളുകളാണ് ക്ലബ് ഇതുവരെ വഴങ്ങിയത്. എന്നാൽ രണ്ട് ചുവപ്പ് കാർഡും 28 മഞ്ഞ കാർഡുമായി ഫെയർ പ്ലേയിൽ ഏറെ പിറകിലാണ് മുംബൈ.
8: ഈസ്റ്റ് ബംഗാൾ
132 ഫൗളുകൾ വഴങ്ങിയ ഈസ്റ്റ് ബംഗാൾ കാർഡുകളുടെ എണ്ണത്തിൽ മുംബൈയുമായി കടുത്ത മത്സരത്തിലാണ്. മധ്യനിരതാരം യൂജിൻസൺ ലിങ്ദോയ്ക്ക് ഒരു മത്സരത്തിൽ ലഭിച്ച ഇരട്ട മഞ്ഞ കാർഡുകൾ അടക്കം 29 കാർഡുകളാണ് ഈസ്റ്റ് ബംഗാൾ നേടിയത്.
7: ചെന്നൈയിൻ എഫ്സി
പത്ത് മത്സരം പിന്നിടുമ്പോൾ 139 ഫൗളുകളാണ് ചെന്നൈയിൻ വഴങ്ങിയത്. 20 മഞ്ഞ കാർഡുകൾ നേടിയ ചെന്നൈ ഇതുവരെയും ഒരു ചുവപ്പ് കാർഡ് നേടിയിട്ടില്ല.
6: ഹൈദരാമബാദ്
കാർഡുകളുടെ എണ്ണത്തിൽ ഏറെ ദരിദ്രരായ നിസാമുകളാണ് നിലവിൽ ഫെയർ പ്ലേ പട്ടികയിൽ ഒന്നാമതുള്ളത്. വെറും 13 മഞ്ഞ കാർഡുകൾ മാത്രമേ ഇതുവരെ നേടിയിട്ടുള്ളൂ എങ്കിലും ഹൈദരബാദ് എഫ്സി വഴങ്ങിയത് 140 ഫൗളുകളാണ്.
5: എഫ്സി ഗോവ
ഒരു ചുവപ്പ് കാർഡ് കണ്ടിട്ടുള്ള എഫ്സി ഗോവ മഞ്ഞ കാർഡുകളുടെ എണ്ണത്തിൽ ഹൈദരാബാദിനൊപ്പമാണ്. എന്നാൽ 143 ഫൗളുകളുമായി ഫൗളുകളുടെ എന്നതിൽ അഞ്ചാമരാണ് ഗോവ.
4: എടികെ മോഹൻ ബഗാൻ
ചുവപ്പ് കാർഡ് ഒന്നും കണ്ടിട്ടില്ലെങ്കിലും 144 ഫൗളുകളാണ് കൊൽക്കത്ത ക്ലബ് ഇതുവരെ വഴങ്ങിയത്. അതേസമയം 13 മഞ്ഞ കാർഡ് മാത്രം നേടിക്കൊണ്ട് കാർഡുകളുടെ എണ്ണത്തിൽ ഒമ്പതാമതാണ് എടികെ മോഹൻ ബഗാനുള്ളത്.
3: ജാംഷെഡ്പൂർ എഫ്സി
മൂന്ന് ചുവപ്പ് കാർഡുമായി ലീഗിൽ തന്നെ ഒന്നാമതാണ് ജംഷഡ്പൂർ. 19 മഞ്ഞ കാർഡ് മാത്രം നേടിയ ജാംഷെഡ്പൂർ ഇതുവരെ പൂർത്തിയാക്കിയത് 152 ഫൗളുകളാണ്.
2: കേരളാ ബ്ലാസ്റ്റേഴ്സ്
10 മത്സരം പിന്നിടുമ്പോൾ പോയിന്റ് പട്ടികയിൽ പുറകിൽ നിന്ന് രണ്ടാമതുള്ള ബ്ലാസ്റ്റേഴ്സ് ആണ് ലീഗിൽ ഫൗളുകളുടെ കാര്യത്തിലും രണ്ടാംസ്ഥാനക്കാർ. ജംഷഡ്പൂരിനൊപ്പം 152 ഫൗളുകൾ തീർത്ത ബ്ലാസ്റ്റേഴ്സ് താരങ്ങൾ രണ്ട് ചുവപ്പ് കാർഡും 25 മഞ്ഞ കാർഡും നേടി.
1: നോർത്ത് ഈസ്റ്റ് എഫ്സി
170 ഫൗളുമായി ഫൗളുകളുടെ എണ്ണത്തിൽ വലിയൊരു ലീഡാണ് നോർത്ത് ഈസ്റ്റ് പുലർത്തുന്നത്. ഇതുവരെ ചുവപ്പ് കാർഡ് ഒന്നും നേടിയിട്ടില്ലെങ്കിലും 21 മഞ്ഞ കാർഡുകളാണ് നോർത്ത് ഈസ്റ്റിന്റെ ഇതുവരെയുള്ള സമ്പാദ്യം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!