സാക്കിര്‍ നായിക് മാപ്പ് പറഞ്ഞു, പ്രസംഗ വിലക്കില്‍ മാറ്റമില്ല
മലേഷ്യയില്‍ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇന്ത്യന്‍ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു ഓഗസ്റ്റ് 15 മുതല്‍ അദ്ദേഹിനെ പൊതുപ്രഭാഷണങ്ങള്‍ നടത്തുന്നതിന് വിലക്കേര്പ്പെടുത്തിരിക്കുകയായിരുന്നു.
മലേഷ്യയില്‍ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ ഇസ്ലാമിക പ്രഭാഷകനായ സക്കീര്‍ നായിക് മാപ്പു ചോദിച്ചു. മലേഷ്യയില്‍ പൊതു പ്രസംഗങ്ങള്‍ നടത്തുന്നതില്‍ സക്കീര്‍ നായികിന് മലേഷ്യ നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് സാക്കിര്‍ നായിക്കിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗം എന്നിവയുടെ പേരില്‍ ഇന്ത്യയില്‍ സാക്കിര്‍ നായിക് കേസ് നേരിടുകയാണ്. മലേഷ്യയിലെ തദ്ദേശ ജനവിഭാഗങ്ങളെയും മതന്യൂനപക്ഷങ്ങളെയും കുറിച്ചുള്ള പരാമര്‍ശങ്ങളാണ് വിവാദമായത്.
തിങ്കളാഴ്ച പത്ത് മണിക്കൂറാണ് മലേഷ്യന്‍ പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. മലേഷ്യയിലെ ചൈനക്കാര്‍ രാജ്യത്തിന് പുറത്തുപോകണമെന്നും, മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ നൂറിരട്ടി അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സക്കീര്‍ നായിക് പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.
വംശവും മതവും മലേഷ്യയിലെ വൈകാരികമായ വിഷയങ്ങളാണ്. 32 മില്യണ്‍ ജനസംഖ്യയുള്ള മലേഷ്യയില്‍ 62 ശതമാനം മുസ്ലിം മതവിശ്വാസികളാണ്. ബാക്കിയുള്ളവരില്‍ ഭൂരിപക്ഷവും ചൈനീസ് വംശജരും ഇന്ത്യന്‍ വംശജരുമാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മലേഷ്യയിലാണ് സാക്കീര്‍ നായിക് താമസിക്കുന്നത്. മാപ്പ് ചോദിച്ച സാക്കീര്‍ നായിക് താനൊരു വംശീയവാദിയല്ലെന്നും പറഞ്ഞു. തന്റെ പ്രസംഗത്തില്‍ നിന്നും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വാക്കുള്‍ ഉപയോഗിച്ച് കെട്ടിച്ചമച്ചതാണെന്നും അവകാശപ്പെട്ടു.
ഏതെങ്കിലും വ്യക്തിയെയോ സമുദായത്തെയോ അസ്വസ്ഥമാക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്കിര്‍ നായിക് പ്രസ്താവനയില്‍ പറഞ്ഞു.
ഇത് ഇസ്ലാമിലെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നും തെറ്റിദ്ധാരണയുണ്ടായതില്‍ ഹൃദയംകൊണ്ട് മാപ്പ് ചോദിക്കുന്നുവെന്നും സാക്കീര്‍ നായിക് പറഞ്ഞു.
വിവാദപരാമര്‍ശങ്ങളുടെ പേരില്‍ മലേഷ്യയിലെ താമസക്കാരനായ സക്കീര്‍ നായിക്കിനെ പുറത്താക്കണമെന്ന് പല മലേഷ്യന്‍ മന്ത്രിമാരും ആവശ്യപ്പെട്ടു.
ദേശീയ സുരക്ഷയും സാമുദായിക സൗഹാര്‍ദ്ദവും കണക്കിലെടുത്ത് ഓഗസ്റ്റ് 15 മുതല്‍ സാക്കീര്‍ നായിക്കിനെ പൊതുപ്രസംഗങ്ങള്‍ നടത്തുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. പൊലീസ് വക്താവ് അസ്മാവതി അഹമ്മദിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മലേഷ്യയില്‍ വംശീയ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാമന്ത്രി മഹാതീര്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. ഇസ്ലാമിനെ കുറിച്ച് മതപ്രസംഗം നടത്താം എന്നാല്‍ വംശീയ രാഷ്ട്രീയം പ്രസംഗിക്കാനാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.