ഐഎസ് സാന്നിധ്യം സജീവമായ സംസ്ഥാനങ്ങളിൽ കേരളവുമെന്ന് കേന്ദ്രം; ദക്ഷിണേന്ത്യയിൽ 17 കേസ്, 122 പേർ അറസ്റ്റിൽ
മഹാരാഷ്ട്രയിൽ നിന്നുളള ബിജെപി എംപി വിനയ് സഹസ്രബുദ്ധെയുടെ ചോദ്യത്തിനായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യത്തെക്കുറിച്ച് വിശദീകരിച്ചത്.
രാജ്യത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം സജീവമായ സംസ്ഥാനങ്ങളിൽ കേരളവും ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐഎസ് സാന്നിധ്യവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിൽ ഇതുവരെ 17 കേസുകൾ എൻഐഎ രജിസ്റ്റർ ചെയ്തു. 122 പേർ അറസ്റ്റിലായെന്നും ആഭ്യന്തരസഹമന്ത്രി ജി കിഷന് റെഡ്ഡി രാജ്യസഭയെ രേഖാമൂലം അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നുളള ബിജെപി എംപി വിനയ് സഹസ്രബുദ്ധെയുടെ ചോദ്യത്തിനായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യത്തെക്കുറിച്ച് വിശദീകരിച്ചത്.
സമൂഹമാധ്യമങ്ങള്‍ വഴി ഇവർ ആശയപ്രചാരണം നടത്തുകയും ആളുകളെ സ്വാധീനിക്കാനും ശ്രമിക്കുന്നു. ഭീകരസംഘടന പ്രവര്‍ത്തനത്തിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും ആഭ്യന്തരസഹമന്ത്രി ജി കിഷന് റെഡ്ഡി പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ എന്നിങ്ങനെ ഏഴ് സംഘടനകളെയും ഇവയുടെ അനുബന്ധ സംഘങ്ങളെയും വകഭേദങ്ങളെയും രാജ്യത്ത് ഭീകരസംഘടനകളായി പ്രഖ്യാപിക്കുകയും യുഎപിഎ നിയമപ്രകാരം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, ബംഗാള്‍, രാജസ്ഥാന്, ബീഹാര്‍, യുപി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ജമ്മുകശ്മീരിലുമാണ് ഐഎസ് സാന്നിധ്യം സജീവമെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്. കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചിലര്‍ ഐഎസില്‍ ചേര്‍ന്നതായി കേന്ദ്ര, സംസ്ഥാന സുരക്ഷ ഏജന്‍സികള്‍ കണ്ടെത്തി.
കേരളം, തെലങ്കാന, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യവുമായി ബന്ധപ്പെട്ട് എൻഐഎ17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 122 പേരാണ് അറസ്റ്റിലായതെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ പേരെ അറസ്റ്റ് ചെയ്തത് തമിഴ്നാട്ടിൽ നിന്നാണെന്ന് നേരത്തെ എൻഐഎ വെളിപ്പെടുത്തിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!