ജിസാറ്റ്12ന് പകരമാകുന്ന സിഎംഎസ്01: ഏഴുവര്‍ഷം എന്തൊക്കെ നല്‍കും?
ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ച പുതിയ ഉപഗ്രഹം സിഎംഎസ് 01 ആണ് വാര്‍ത്താവിനിമയ മേഖലയിലെ അടുത്ത ഏഴ് വര്‍ഷത്തെ ഇന്ത്യയുടെ പ്രധാന കണ്ണ്.
ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ച പുതിയ ഉപഗ്രഹം സിഎംഎസ് 01 ആണ് വാര്‍ത്താവിനിമയ മേഖലയിലെ അടുത്ത ഏഴ് വര്‍ഷത്തെ ഇന്ത്യയുടെ പ്രധാന കണ്ണ്.
ഇന്‍സാറ്റ് -3ബി ഉപഗ്രഹങ്ങള്‍ക്ക് പകരമായിരുന്നു ഇന്ത്യയുടെ ജിസാറ്റ്. 2011ല്‍ ഐഎസ്ആര്‍ഒ വിജയകരമായ ഭ്രമണപഥത്തില്‍ എത്തിച്ച ജിസാറ്റ്-12ന് പകരമുള്ളതാണ് 2020ഡിസംബറില്‍ വിക്ഷേപിച്ച സിഎംഎസ്-12. അടുത്ത ഏഴ് വര്‍ഷം ഇന്ത്യയുടെ വാര്‍ത്താ വിനിമയ മേഖലയിലെ കണ്ണ് എന്ന് പറയാം.
കണക്കാക്കിയതിലും ഒരുവര്‍ഷം കൂടുതല്‍ ലഭിച്ചു എന്നതായിരുന്നു ജിസാറ്റ്-12ന്റെ നേട്ടം. ഏഴ് വര്‍ഷമായിരുന്നു അതിന്റെ പ്രവര്‍ത്തന ക്ഷമത കണക്കുകൂട്ടിയിരുന്നത്. സിഎംഎസ്-01 വിക്ഷേപിക്കുമ്പോഴും അടുത്ത ഏഴുവര്‍ഷത്തേക്കുള്ള കാഴ്ചയാണ് ഐഎസ്ആര്‍ഒയുടെ മുന്നില്‍.
എന്തൊക്കെ പ്രത്യേകതകള്‍?
1041 കിലോഗ്രാം ഭാരമുള്ളതാണ് സിഎംഎസ്01
പഴയ ഉപഗ്രഹവുമായി താരമത്യം ചെയ്യുമ്പോള്‍ അന്തമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളും ലക്ഷദ്വീപും ഇതിന്റെ പരിധിയില്‍ വരുന്നു എന്നതാണ് പ്രധാന നേട്ടം. ഇന്ത്യയുടെ പ്രധാന ഭൂവിഭാഗങ്ങളിലും ആന്‍ഡമാന്‍, ലക്ഷദ്വീപ് ഭാഗങ്ങളിലും വാര്‍ത്താ വിനിമയ സംവിധാനം ഇതിലൂടെ ശക്തിപ്പെടും.
വാര്‍ത്താവിനിമയ രംഗത്തെ ഇന്ത്യയുടെ 42മാത്തെ ഉപഗ്രമാണ് സിഎംഎസ് 01. ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നുള്ള 77ാമത്തെ ദൗത്യമായിരുന്നു ഇത്. ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി ഉപയോഗിച്ചുള്ള 52മാത്തെ ദൗത്യവും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
എഫ് ബി മെസഞ്ചറിൽ ഇനി മെസേജ് 'സീൻ' ആയാലും 'സീൻ’ ഇല്ല, ഡീലീറ്റ് ചെയ്യാം
വാട്സാപ്പിന്റെ സ്റ്റാറ്റസ് കംപ്ലീറ്റ് മാറാന്‍ പോകുന്നു
പുത്തൻ സാംസങ് ആക്റ്റീവ് സ്മാർട്ട് വാച്ചിൻ്റെ സ്പെക്ക് പുറത്തുവന്നു
സ്ട്രെസ്സ് വേണ്ട, സുഖമായി ഉറങ്ങി ഉണരാം; ഇനി സ്മാർട്ട് ബെഡ്ഡും