കശ്മീര്‍: ഫറൂഖ് അബ്ദുള്ളയുടെ മകളും സഹോദരിയും തടങ്കലില്‍
73ാം ദിവസം ജമ്മുകശ്മീരില്‍ പതിവിന് വിരുദ്ധമായ പ്രക്ഷോഭം നടന്നു. തെരുവിലിറങ്ങിയത് സ്ത്രീകളായിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 73ാം ദിവസം ശ്രീഗനര്‍ സാക്ഷിയായത് അസാധാരണമായ പ്രക്ഷോഭത്തിനാണ്. വിഘടനവാദികളോ തീവ്രവാദികളോ ആയിരുന്നില്ല പ്രക്ഷോഭത്തില്‍. സ്ത്രീകളായിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു പ്രക്ഷോഭം.
മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകളും സഹോദരിയും പ്രക്ഷോഭത്തിന്റെ ഭാഗമായി. ജമ്മുകശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് അഹമ്മദ് ഖാന്റെ ഭാര്യയും ഒപ്പം ചേര്‍ന്നു. കൂടാതെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരും പ്രക്ഷോഭത്തിന്റെ ഭാഗമായി. ഇവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി.
ഡോ. ഫറൂഖ് അബ്ദുള്ളയുടെ സഹോദരി സുരയ്യ അബ്ദുള്ള, മകള്‍ സഫിയാ അബ്ദുള്ള ഖാന് എന്നിവരെ ശ്രീനഗറില്‍ അറസ്റ്റ് ചെയ്ത് നീക്കുന്നു. (ചിത്രം PTI)
ഡോ. ഫറൂഖ് അബ്ദുള്ളയുടെ മകള്‍ സഫിയാ അബ്ദുള്ള ഖാന്, അദ്ദേഹത്തിന്റെ സഹോദരി സുരയ്യ അബ്ദുള്ള, ജമ്മു കശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് ബഷീര്‍ അഹമ്മദ് ഖാന്റെ ഭാര്യ ഹവാ ബഷീര്‍ എന്നിവരെല്ലാമാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. ഇവരെല്ലാം പൊലീസ് ക്സറ്റഡിയിലെടുത്തു.
ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ പ്രതാപ് പാര്ക്കിന് സമീപമായിരുന്നു പ്ലക്കാര്‍ഡുകളുമായി സ്ത്രീകള്‍ ഒത്തുകൂടിയത്. മുദ്രാവാക്യം ഉയര്‍ന്നതോടെ പൊലീസ് കുതിച്ചെത്തി. എല്ലാവരെയും കരുതല്‍ തടവിലേക്ക് മാറ്റി. സമാധാനപരമായിരുന്നു പ്രതിഷേധം.
ഡോ. ഫറൂഖ് അബ്ദുള്ളയുടെ , മകള്‍ സഫിയാ അബ്ദുള്ള ഖാന്. ശ്രീനഗറില്‍ അറസ്റ്റ് ചെയ്ത് നീക്കുന്നു. (ചിത്രം PTI)
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയും മൊബൈല്‍, ടെലഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്ത് 73 ദിവസമായിരിക്കുന്നു. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കും എന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാഗദാനം. 72ാം ദിവസമായ തിങ്കളാഴ്ച മൊബൈല്‍ പോസ്റ്റ് പെയ്ഡ് സര്‍വീസുകള്‍ പുനസ്ഥാപിച്ചെങ്കിലും മണിക്കൂകള്ക്കകം എസ്എംഎസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. 25 ലക്ഷത്തിലധികം പ്രീ പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ക്കും മറ്റ് ഇന്റനെറ്റ് സര്‍വീസുകള്‍ക്കും വിലക്ക് ബാധകമാണ്. വാട്സ ആപ് നിരോധിച്ചു. മുന്‍കരുതലിന്റെ ഭാഗമായാണ് എസ്എംഎസ് സര്‍വീസുകള്‍ റദ്ദാക്കിയത് എന്ന് ഔദ്യോഗിക വൃത്തിങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ എസ്എംഎസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു എന്നാണ് അധികൃതര്‍ പിടിഐയെ അറിയിച്ചത്.
ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ഉടന്‍ പുനസ്ഥാപിക്കും എന്നായിരുന്നു ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് തിങ്കളാഴ്ച അറിയിച്ചിരുന്നത്. അതില്‍നിന്നാണ് ഭരണകൂടം വീണ്ടും പിന്നാ്ക്കം പോയത്. പ്രീപെയ്ഡ് സര്‍വീസുകളുടെ കാര്യത്തില്‍ അടുത്ത മാസത്തോടെ മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളൂ.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള 73ാം ദിവസം സൈനിക നിയന്ത്രണം. ചിത്രം PTI
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഓഗസ്റ്റ് അഞ്ചിന് നിശബ്ദമായതാണ് അവിടുത്തെ എല്ലാ ഫോണുകളും. ഒപ്പം നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയടക്കം നിരവധി പേര് അറസ്റ്റിലും വീട്ടുതടങ്കലിലുമായി. മുന്‍മുഖ്യമന്ത്രിമാരായ ഡോ. ഫറൂഖ് അബ്ദുള്ള, മകന് ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് കൂടിയായ മുഫ്തി മുഹമ്മദ് സയിദ് എന്നിവരെല്ലാം ഇപ്പോഴും വീട്ടുതങ്കലിലാണ്. 83കാരനായ ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ മൂന്നുവര്‍ഷം വരെ വിചാരണ കൂടാതെ തടവിലിടാന്‍ വ്യവസ്ഥ ചെയ്യുന്ന പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്എ) ആണ് ചുമത്തിയിട്ടുള്ളത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!