ജപ്പാന്റെ ഹയാബൂസ2 തിരിച്ചെത്തി; ഛിന്നഗ്രഹങ്ങളുടെ സാമ്പിള്‍ കരുതിവെച്ചത് എന്തെല്ലാം രഹസ്യങ്ങള്‍
ആദ്യമായാണ് ഒരു ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍നിന്ന് സാമ്പിളുകള്‍ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്.
ഭൂമിയില്‍നിന്ന് 250 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒരു ഛിന്നഗ്രഹത്തിന്റെ ഭാഗങ്ങള്‍ ഒരു പക്ഷെ ഗ്രഹങ്ങളുടെയും പ്രപഞ്ചത്തിന്റെയും പിറവിയെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ പകര്‍ന്നേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ജപ്പാന് ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ പേടകം ആ ദൗത്യത്തിന്റെ ഒരുഭാഗം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തി.
സൗരയൂഥത്തിന്റെ തുടക്കത്തില്‍തന്നെ ഛിന്നഗ്രങ്ങള്‍ രൂപപ്പെട്ടതായാണ് അനുമാനം. ഇതിലൊന്നായ റൈഗ്യൂ (Ryugu) എന്ന ഛിന്ന ഗ്രഹത്തിലെ ഭാഗങ്ങളാണ് ജപ്പാന് ബഹിരാകാശ പേടകം ഭൂമിയിലേക്ക് എത്തിച്ചത്. അതില്‍ ജീവന്റെ സാന്നിന്നിധ്യം അറിയുന്നതിനുള്ള എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ എന്ന ശാസ്ത്രലോകം കൗതുകത്തോടെ നോക്കുമെന്ന് ഉറപ്പ്.
ആദ്യമായാണ് ഒരു ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍നിന്ന് സാമ്പിളുകള്‍ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്. നേരത്തെ ഗ്രഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചുള്ള പഠനം വിവിധ ബഹിരാകാശ ഗവേഷകര്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്നു. അതിലേക്കുള്ള വലിയ മറ്റൊരു ചുവടാണ് ഛിന്നഗ്രഹങ്ങളില്‍നിന്നുള്ള ഈ സാമ്പിള്‍ ശേഖരണം.
ആറ് വര്‍ഷം മുമ്പ്, 2104ലായിരുന്നു ജപ്പാന് ബഹിരാകാശ ഏജന്‍സിയായ ജാക്സ (JAXA) ഈ ദൗത്യത്തിന് തുടക്കമിട്ടത്. ഹയാബുസ2 (Hayabusa2) എന്ന് പേരിട്ട ദൗത്യം റൈഗ്യുവില്നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. അരമൈല്‍ വലുപ്പമുള്ള കാര്‍ബണ്‍ നിറഞ്ഞ പ്രതലമാണ് റൈഗ്യുവിന്റേത്. അതിന്റെ ഉപരിതലത്തില്‍നിന്ന് സാമ്പിള്‍ ശേഖരിച്ച് വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തുകയെന്ന ദൗത്യമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഓസ്ട്രേലിയിലെ തെക്കുഭാഗത്തുള്ള വൂമേറയിലെ വിജിനമായ സ്ഥലത്ത് വിജയകരമായി പേടകം ലാന്‍ഡ് ചെയ്തതിലൂടെ ബഹിരാകാശ ഗവേഷണത്തിലെ വലിയൊരു ദൗത്യം പൂര്‍ത്തിയാക്കുകയായിരുന്നു ജപ്പാന്.
നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, റഷ്യ എന്നിവയല്ലാം ഈ പേടകം ശേരിച്ചുകൊണ്ടുവന്ന സാമ്പിളികളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താനുള്ള തിടുക്കത്തിലാണ്. ഒരുപക്ഷെ ഛിന്നഗ്രത്തിന്റെ സ്വഭാവവും ഘടനയും അവയുടെ പിറവിയെ കുറിച്ച് മാത്രമല്ല, ഗ്രഹങ്ങളുടെ പിറവിയിലേക്ക് കൂടി വെളിച്ചം വീശുന്നതായേക്കാം.
ചൊവ്വയുടെ ഉപഗ്രഹമായ ഫോബൂസില്നിന്നും സമാനമായ രീതിയില്‍ ജപ്പാന് സാമ്പിളിശേഖരിക്കാനുള്ള ദൗത്യത്തിലാണ്. അടുത്ത വര്‍ഷത്തോടെ ആ സാമ്പിളുകളും ഭൂമിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. എങ്ങനെയെങ്കില്‍ ബഹിരാകാശ ഗവേഷണത്തില്‍ സുപ്രധാന ചുവടുകളായ ജപ്പാന്റെ ഈ ദൗത്യങ്ങള്‍ മാറും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്; ഇതുവരെ 295 പേര്‍ക്ക് സ്ഥിരീകരിച്ചു
റെഡ് സോണില്‍നിന്ന് വരാനുള്ളത് 37801 പേര്; അതീവ കരുതലോടെ കേരളം