അല്ലു അർജുന് ശേഷം പ്രഭാസിനോടൊപ്പം; തന്റെ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം
പ്രഭാസിനൊപ്പം രാധേശ്യാമിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും. അദ്ദേഹത്തിന്റെ സത്യസന്ധത, പ്രതിജ്ഞാബദ്ധത എല്ലാം നേരിൽ കാണാൻ സാധിച്ചുവെന്നും, 'രാധേശ്യാം' വളരെ നല്ലൊരു ചിത്രമായിരിക്കുമെന്നും ജയറാം ഇൻസ്റ്റാഗ്രാമിൽ എഴുതി.
അല്ലു അർജുൻ നായകനായി എത്തി തെലുങ്കിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടിയ ചിത്രമാണ് 'അല വൈകുണ്ഠപുരമുലോ'. ചിത്രത്തിൽ ജയറാം ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അല്ലു അർജുന് ഒപ്പം അഭിനയിച്ചതിന് ശേഷം തെലുങ്കിൽ പ്രഭാസിനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയറാം. 'രാധേശ്യാം' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.
പ്രഭാസിനൊപ്പം രാധേശ്യാമിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും. അദ്ദേഹത്തിന്റെ സത്യസന്ധത, പ്രതിജ്ഞാബദ്ധത എല്ലാം നേരിൽ കാണാൻ സാധിച്ചുവെന്നും, 'രാധേശ്യാം' വളരെ നല്ലൊരു ചിത്രമായിരിക്കുമെന്നും ജയറാം ഇൻസ്റ്റാഗ്രാമിൽ എഴുതി.
രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേശ്യാം പ്രണയചിത്രമാണ്. പൂജാ ഹെഗ്ഡേയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സച്ചിൻ ഖേധാകർ, പ്രിയദർശി, ഭാഗ്യശ്രീ, മുരളി ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം നിർവഹിക്കുന്നത്. രാധേശ്യാം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
'പുത്തൻപുതുകാലൈ' എന്ന ആന്തോളജി ചിത്രമാണ് ജയറാമിന്റേതായി അവസാനമായി റിലീസായ ചിത്രം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അല്ലുവിന്റെ അച്ഛന് ചുള്ളന് ജയറാം റീലോഡഡ്, പോസ്റ്റര് ഹിറ്റ്!
'അപരനിൽ' തുടങ്ങി ജീവിതവും പാർവതിയും; ഓർമ്മകൾ പൊടി തട്ടിയെടുത്ത് ജയറാം.
പിയാനോ ടീച്ചറാവണം, അല്ലെങ്കിൽ നാസയിൽ ഒരു ജോലി; അല്ലു അർജുന്റെ നടക്കാത്ത മോഹങ്ങൾ
വ്യത്യസ്ത ഗെറ്റപ്പിൽ ജയറാം