ഇത് ബ്രഹ്മാണ്ഡം; മണിരത്നം ചിത്രത്തിൽ ഭാഗമായി ജയറാമും
ജയംരവിക്കും കാര്‍ത്തിക്കുമൊപ്പം നില്ക്കുന്ന ഒരു ഫോട്ടോയാണ് നടന് പങ്കുവെച്ചിരിക്കുന്നത്.
ജയറാമിന് മലയാളത്തിൽ ക്ഷീണകാലമാണെങ്കിലും അന്യഭാഷകളിൽ നല്ല കാലമാണ്. അല്ലു അർജുനൊപ്പമുള്ള അല വൈകുന്തപുറംലോ എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിൽ അല്ലുവിന്റെ അച്ഛനായാണ് ജയറാം എത്തുന്നത്. ഇതിനൊപ്പം കഴിഞ്ഞ ദിവസം ജയറാം മണിരത്നത്തിന്റെ ചിത്രത്തിൽ അഭിനയിക്കുന്ന വിവരവും പുറത്തുവിട്ടിരിക്കുകയാണ്.

മണിരത്നം ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമാണ് പൊന്നിയിന്‍ സെല്വന്. മണിരത്നത്തിന്റെ സ്വപ്ന ചിത്രം കൂടിയായ സിനിമ ആകാംക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ജയറാം ജോയിൻ ചെയ്തു കൊണ്ടുള്ള ഫോട്ടോയാണ് ഫേസ് ബുക്കിലൂടെ താരം പുറത്തുവിട്ടിരിക്കുന്നത്. ജയംരവിക്കും കാര്‍ത്തിക്കുമൊപ്പം നില്ക്കുന്ന ഒരു ഫോട്ടോയാണ് നടന് പങ്കുവെച്ചിരിക്കുന്നത്. ജയറാമിനെ കൂടാതെ ചിയാന്‍ വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ്വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്ക ഷെട്ടി, റാഷി ഖന്ന, സത്യരാജ്, ശരത്കുമാര് തുടങ്ങിയവരെല്ലാം ചിത്രത്തില്‍ എത്തുന്നുണ്ട്.

മലയാളത്തില്‍ നിന്നും ജയറാമിനെ കൂടാതെ ലാല്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ ശെല്വന് എന്ന കൃതിയെ ആധാരമാക്കികൊണ്ടാണ് സിനിമ ഒരുക്കുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!