സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാവുന്നു; മുംബൈ ഭീകരാക്രമണത്തിന്റെ കഥയുമായി ‘മേജർ’
തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി സ്ക്രീനിൽ എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് അദിവിയുടെ അനുഭവങ്ങൾ വിഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. 'മേജർ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മുംബൈ ഭീകരാക്രമണം അമർച്ച ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് 12 വർഷം തികയുന്ന അവസരത്തിലാണ് ആ ജീവിതത്തിലേക്ക് കാമറ തിരിക്കുന്നത്.
തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി സ്ക്രീനിൽ എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് അദിവിയുടെ അനുഭവങ്ങൾ വിഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് സന്ദീപിന്റെ മാതാപിതാക്കളെ അദവി പല തവണ നേരിൽ കണ്ടു സംസാരിച്ചിരുന്നു. ഈ അനുഭവങ്ങളും റിലീസ് ചെയ്ത വീഡിയോയുടെ ഉള്ളടക്കത്തിൽ പെടുന്നു. 2021ൽ വേനൽ കാല റിലീസായാണ് ചിത്രം റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്നത്.
'ഗൂഡാചാരി' ഫെയിം സാഷി കിരൺ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥ. ശോഭിത ധുലിപാലിയ, സായീ മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സോണി പിക്ച്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്സിന്റെയും നടൻ മഹേഷ് ബാബുവിന്റെ ജിഎംബി എന്റര്ടെയ്ൻമെന്റ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡിന്റേയും എ പ്ലസ് എസ് മൂവീസിന്റേയും ബാനറിൽ ഹിന്ദിയിലും തെലുങ്കിലുമായാണ് 'മേജർ' വരുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!