'സ്നേഹക്കൂടു'മായി ജയസൂര്യ; ആദ്യ വീടിന്റെ താക്കോൽ കെെമാറി
സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത സ്വന്തമായി ഭൂമിയുള്ളവർക്കാണ് നിലവിലിപ്പോൾ വീട് നിർമിച്ചു നൽകുന്നത്. രണ്ടു ബെഡ്റൂമും അടുക്കളയും ഹാളും ബാത്ത്റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് നിർമിച്ചു നൽകുന്നത്. ഇതിന്റെ നിർമാണച്ചെലവ് ഏകദേശം ആറുലക്ഷം രൂപയോളം വരും.
നിർധരായ കുടുംബങ്ങൾക്ക് വീട് വച്ചു നൽകാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജയസൂര്യ. ‘സ്നേഹക്കൂട്’ എന്ന പേരിട്ടട്ടുള്ള പദ്ധതിയാണ് ജയസൂര്യ നടപ്പാക്കുന്നത്. . ഈ പദ്ധതിയുടെ ഭാഗമായി ഓരോ വർഷവും അഞ്ചു വീടുകൾ നിർമിച്ചു നൽകാനാണ് നടന്റെ തീരുമാനം. പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യവീട് പണിതീർത്ത് ഒരു കുടുംബത്തിന് കെെമാറി കഴിഞ്ഞു.
രാമമംഗലത്തുള്ള കുടുംബത്തിനാണ് ആദ്യ വീട് നൽകിയത്. ഭർത്താവു മരിച്ചുപോയ സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് ആ കുടുംബത്തിലെ അംഗങ്ങൾ. ചോയ്സ് ഗ്രൂപ്പിന്റെ എം.ഡി ജോസ് തോമസ് നൽകിയ ഭൂമിയിൽ ജയസൂര്യ അവർക്കു വീടു നിർമിച്ചു നൽകി. ജയസൂര്യയ്ക്ക് വേണ്ടി നടൻ റോണിയാണ് താക്കോൽ കെെമാറിയത്.
സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത സ്വന്തമായി ഭൂമിയുള്ളവർക്കാണ് നിലവിലിപ്പോൾ വീട് നിർമിച്ചു നൽകുന്നത്. രണ്ടു ബെഡ്റൂമും അടുക്കളയും ഹാളും ബാത്ത്റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് നിർമിച്ചു നൽകുന്നത്. ഇതിന്റെ നിർമാണച്ചെലവ് ഏകദേശം ആറുലക്ഷം രൂപയോളം വരും.
മുപ്പത് ദിവസമെടുത്താണ് വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ വീട് നിർമിച്ചു നൽകാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ന്യൂറ പാനൽ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കനം കുറഞ്ഞ കോൺക്രീറ്റ് പാനൽ കൊണ്ടാണ് വീടുകളുടെ നിർമാണം.
അർഹരായവരെ കണ്ടെത്തി ഓരോ വർഷവും ഇതുപോലെ അഞ്ച് വീടുകൾ നിർമിച്ചു നൽകാമെന്ന് കരുതുന്നു എന്നും ജയസൂര്യ വ്യകത്മാക്കി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!