സുശാന്തിന്റെ 'ദിൽ ബേചാര'യ്ക്ക് പ്രശംസിച്ച് ജോൺ ഗ്രീൻ; മെസേജ് പങ്കുവെച്ച് സഞ്ജന
'ദിൽ ബേചാര'യ്ക്ക് പ്രശംസയുമായി സാക്ഷാൽ ജോൺ ഗ്രീൻ തന്നെ വന്നു. ചിത്രത്തിലെ കിസി എന്ന പേരിലുള്ള നായികാ കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജനയ്ക്കാണ് അദ്ദേഹം ഈ മെസേജ് അയച്ചത്. സഞ്ജനയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
നടൻ സുശാന്ത് അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രമാണ് 'ദിൽ ബേചാര'. ജോൺ ഗ്രീൻ എഴുതിയ 'ഫോൾട്ട് ഇൻ ഔർ സ്റ്റാർസ്' എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ചിത്രീകരിച്ചതാണ് ഈ സിനിമ. ഈ നോവലിനെ അടിസ്ഥാനമാക്കി ജോ ബൂൺ സംവിധാനം നിർവഹിച്ച് 2014ൽ റിലീസ് ചെയ്ത ഹോളിവുഡ് റൊമാന്റിക് ചലച്ചിത്രമാണ് 'ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസ്'.
'ദിൽ ബേചാര'യ്ക്ക് പ്രശംസയുമായി സാക്ഷാൽ ജോൺ ഗ്രീൻ തന്നെ വന്നു. ചിത്രത്തിലെ കിസി എന്ന പേരിലുള്ള നായികാ കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജനയ്ക്കാണ് അദ്ദേഹം ഈ മെസേജ് അയച്ചത്. സഞ്ജനയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ജോൺ ഗ്രീനിന്റെ വാക്കുകൾ ഇങ്ങനെ:
ഹായ് സഞ്ജന,
ഞാൻ ജോൺ ഗ്രീനാണ്. 'ഫോൾട്ട് ഇൻ അവർ സ്റ്റാർസ്' എഴുതിയ വ്യക്തി ഞാനാണ്. ഇന്നാണ് ഞാൻ 'ദിൽ ബേചാര' കാണുന്നത്. എനിക്ക് ചിത്രം ഒരുപാട് ഇഷ്ടമായി. എനിക്ക് നിങ്ങളുടെ അഭിനയം ഒരുപാട് ഇഷ്ടമായി. നിങ്ങൾ വളരെ ഭംഗിയായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചു.
ഹേസൽ ഗ്രേസ് ലാൻകാസ്റ്റർ എന്ന കഥാപാത്രത്തിന് കിസിയിലൂടെ ഇത്തരത്തിൽ ജീവൻ നൽകിയതിന് ഒരുപാട് നന്ദി. നിങ്ങൾക്കൊപ്പം അഭിനയിച്ച നടന്റെ നഷ്ടത്തിൽ എത്രമാത്രം ബുദ്ധിമുട്ട് നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടെന്നുള്ളത് എനിക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ഈ സിനിമയെ ജീവസുറ്റതാക്കാൻ സഹായിച്ചതിന് ഒരുപാട് നന്ദി. ജീവതത്തിൽ മുന്നേറാൻ നിങ്ങൾക്ക് എല്ലാ വിധ ആശംസകളും ഞാൻ നേരുന്നു. നന്ദി
A post shared by Sanjana Sanghi (@sanjanasanghi96) on
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 24നാണ് ചിത്രം റിലീസ് ചെയ്തത്. സുശാന്തിനോടുള്ള ആദര സൂചകമായി ചിത്രം സൗജന്യമായിട്ടാണ് ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്തത്. റിലീസായ ആദ്യ ദിനത്തിൽ ചിത്രം കണ്ടത് ഒമ്പതര കോടി ആളുകളാണ്. മുകേഷ് ഛബ്ര സംവിധാനം നിർവഹിച്ച ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിച്ചത് എ.ആർ റഹ്മാനാണ്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ് നിർമ്മാണം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!