ജോണി ഡെപ്പിന് പകരം മാഡ്സ് മിക്കെൽസൺ; ഫന്റാസ്റ്റിക് ബീസ്റ്റിലെ പുതിയ കാസ്റ്റിങ് ഇങ്ങനെ
ജെ.കെ റോളിങ്ങിന്റെ നോവലിനെ ആസ്പദമാക്കി ഡേവിഡ് യാറ്റെസ് സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിന്റെ മുൻപതിപ്പുകളിൽ ഗെല്ലർട്ട് ഗ്രിന്റെൽവാഡ് എന്ന കഥാപാത്രത്തെയാണ് ജോണി ഡെപ് അവതരിപ്പിച്ചത്.
'ഫന്റാസ്റ്റിക് ബീസ്റ്റ് ആൻഡ് വെയർ ടു ഫൈൻഡ് ദെം' എന്ന ചിത്രത്തിൽ നിന്നും ജോണി ഡെപ്പ് പുറത്തായത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ജോണി ഡെപ്പിന് പകരം ആ കഥാപാത്രത്തെ അവതരിപ്പിക്കുക മാഡ്സ് മിക്കെൽസണാണ്.
ജെ.കെ റോളിങ്ങിന്റെ നോവലിനെ ആസ്പദമാക്കി ഡേവിഡ് യാറ്റെസ് സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിന്റെ മുൻപതിപ്പുകളിൽ ഗെല്ലർട്ട് ഗ്രിന്റെൽവാഡ് എന്ന കഥാപാത്രത്തെയാണ് ജോണി ഡെപ് അവതരിപ്പിച്ചത്.
ഹോളിവുഡിലെ താര ദമ്പതികളായിരുന്നു ജോണി ഡെപ്പും ആംബർ ഹേർഡും. 2017ലാണ് ഇരുവരും വിവാഹബന്ധം പിരിയുന്നത്. ഏറെ മാധ്യമ ശ്രദ്ധ നേടിയ വിവാഹമോചനമായിരുന്നു അത്. വിവാഹമോചന ഹർജി നൽകിയതിന് തൊട്ടുപിന്നാലെ ഗാർഹിക പീഡനമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ജോണി ഡെപ്പിനെതിരെ ആംബർ ഹേർഡ് ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ 2018-ലാണ് 'വൈഫ് ബീറ്റർ' എന്ന് ഡെപ്പിനെ വിശേഷിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്.
ഇതേ തുടർന്ന് സൺ ടാബ്ലോയ്ഡ് എക്സിക്യൂട്ടീവ് ഡാൻ വൂട്ടണെതിരേ ജോണി ഡെപ്പ് യു കെയിലെ കോടതിയിൽ മാനനഷ്ടക്കേസ് നൽകി. കോടതി വിധിജോണി ഡെപ്പിനെതിരായി. ഈ വിധി വന്നതോട് കൂടി ജോണി ഡെപ്പിനോട് സിനിമയിൽനിന്നും പിന്മാറാൻ നിർമാതാക്കളായ വാർണർ ബ്രദേഴ്സ് ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ കരാർ റദ്ദാക്കുകയും ചെയ്യുകയായിരുന്നു. കരാർ പ്രകാരമുള്ള 67 കോടി രൂപ പ്രതിഫലം നൽകിയാണ് ജോണി ഡെപ്പിനെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയത് .
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!