രോഗപ്രതിരോധം വൈറസ് പകരുന്നത് പൂര്‍ണമായി തടയുന്നു എന്നതിന് തെളിവുകളൊന്നുമില്ല.
ഫൈസറും ബയോടെക്കും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിന് പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം ബ്രിട്ടനാണ്. വാക്സിന് ട്രയല്‍ അല്ലാതെ പൊതുജനങ്ങള്‍ക്ക് ആദ്യം നല്കിയ രാജ്യം. ബ്രിട്ടനിലെ 50 ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കിയത്. 80 വയസ്സിനു മുകളിലുള്ളവര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നഴ്സിംഗ് ഹോം സ്റ്റാഫുകള്‍ക്കും താമസക്കാര്‍ക്കും ആദ്യഘട്ടത്തില്‍ വാക്സിന് നല്കി.
വാക്സിന് ലഭിക്കുമ്പോള്‍ ഒരാള്‍ക്ക് സംഭവിക്കുന്നത് എന്താണ്?
വാക്സിന് കയ്യിലാണ് കുത്തിവെക്കുക. കൊറോണ വൈറസിന്റെ നിര്‍മിച്ചെടുത്ത ജനിതക കോഡിന്റെ ഒരു ഭാഗം ഉപയോഗിച്ച് ആര്‍എന്‍എ സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചതാണ് വാക്സിന്. മൂന്ന് ആഴ്ചയക്കുള്ളില്‍ രണ്ട് ഡോസ് ആയി ഇത് വിതരണം ചെയ്യും. ട്രയില്‍ 95 ശതമാനം ഫലപ്രാപ്തി ഉറപ്പുവരുത്തിയ പശ്ചാത്തലത്തിലാണ് പൊതുജനങ്ങളില്‍ പ്രയോഗിക്കുന്നതിന് അനുമതി നല്‍കിയത്.
ഇതിന്റെ പാര്‍ശ്വഫലം നേരിയത് മാത്രമാണെന്ന് ഫൈസര്‍ അവകാശപ്പെടുന്നു. രണ്ടാം ഡോസ് എടുത്തവര്‍ക്കാണ് പാര്‍ശ്വഫലങ്ങള്‍ താരതമ്യേന കൂടുതല്‍. എന്നാല്‍ അതുതന്നെ 3.8 ശതമാനം പേരില്‍ ക്ഷീണവും രണ്ട് ശതമാനം പേര്‍ക്ക് തലവേദനയും ഉണ്ടായി. പ്രായപൂര്‍ത്തിയായവരില്‍ പ്രതികൂല സംഭവങ്ങള്‍ കുറവേ റിപ്പോര്‍ട്ട് ചെയ്തുള്ളൂ.
ഏത് തരത്തിലുള്ള സംരക്ഷണമാണ് ഇത് നല്‍കുന്നത്?
രണ്ടാമത്തെ കുത്തിവയ്പ്പിന് ഏഴു ദിവസത്തിനുശേഷം ഇത് കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നു. ആദ്യ ഡോസ് കഴിഞ്ഞ് ഒരുമാസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ്. പ്രതിരോധ ശേഷി നേടിയയാള്‍ക്ക് മറ്റൊരാളിലേക്ക് വൈറസ് പടര്‍ത്താന്‍ കഴിയുമോ എന്ന കാര്യം ഇതുവരെ ക്ലിനിക്കല്‍ ട്രയലിലൂടെ സ്ഥിരീകരിച്ചിട്ടില്ല. ഹെപ്പറ്റൈറ്റിസ് എ പോലുള്ള ചില വാക്സിനുകള്‍ അത്തരം സംരക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവ നല്‍കുന്നില്ല. COVID-19 വാക്സിന് നിര്‍മ്മാതാക്കള്‍ ഈ നിലയിലുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ്.
വാക്സിനേഷന് ലഭിച്ചയാള്‍ക്ക് വൈറസ് ബാധയില്‍ നിന്ന് ഒരാളെ എത്ര നാള് സംരക്ഷിച്ചു നിര്‍ത്തും എന്ന് വ്യക്തമാകാന്‍ കുറച്ച് മാസങ്ങള്‍ കൂടി വേണ്ടതുണ്ട്. അതുവരെ, മറ്റ് ആളുകളുമായി വ്യക്തിപരമായി ഒത്തുചേരുന്നതും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. അനിത ഷെറ്റ് പറഞ്ഞു.
വാക്സിന് സ്വീകരിച്ചയാള്‍ക്ക് ജീവിതം സാധാരണപോലെയാകുമോ?
ലോകത്ത് ഒരു വാക്സിനും പൂര്‍ണമായി സുരക്ഷിതമല്ല. രോഗപ്രതിരോധം വൈറസ് പകരുന്നത് പൂര്‍ണമായി തടയുന്നു എന്നതിന് തെളിവുകളൊന്നുമില്ല. അതുകൊണ്ട് വാക്സിനുകളൊന്നും 100% ഫലപ്രദമല്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മാസ്ക് ധരിക്കല്‍, കൈ കഴുകല്‍, സാമൂഹിക അകലം എന്നിവ ഉള്‍പ്പെടെയുള്ള ജാഗ്രത അതിന് ശേഷവും തുടരണം.
എല്ലാ വാക്സിനുകളിലെയും പോലെ ചിലരില്‍ ഇത് വളരെ മികച്ചതായി പ്രവര്‍ത്തിക്കും. പക്ഷേ മറ്റുള്ളവരില്‍ അത് ബാധകമാണെന്ന് നിര്‍ബന്ധമില്ലെന്ന് കൊളറാഡോയിലെ യുസി ഹെല്‍ത്ത് സീനിയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മിഷേല്‍ ബാരണ്‍ മുന്നറിയിപ്പ് നല്കുന്നു. അതുകൊണ്ട് അടുത്ത ഒരു അഞ്ചോ ആറോ മാസം കൂടി വാകിസന് എടുത്തവരിലെ പ്രതിരോധ ശേഷിയെ കുറിച്ചുള്ള വിലയിരുത്തലുകള്‍ അനിവാര്യമാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡ് വാക്സിന്: ഇന്ത്യന്‍ പ്രതീക്ഷ ഈ ഏഴ് കമ്പനികളില്‍; മനുഷ്യരിലെ ക്ലിനിക്കല്‍ ട്രയലും തുടങ്ങി
കൊറോണ വാക്സിന് വില എത്രയെന്നല്ലേ! മൊഡേണ അത് നിശ്ചയിച്ചു
കനത്ത തിരിച്ചടി; അപ്രതീക്ഷിത രോഗം; ബ്രിട്ടീഷ് കമ്പനിയുടെ കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തി
വിശദീകരിക്കാനാകാത്ത രോഗം; ജോണ്സണ് & ജോണ്സണ് വാക്സിന് പരീക്ഷണം നിര്‍ത്തി