താരങ്ങളുടെ പരിക്കുകൾക്ക് കാരണം ഐപിഎൽ ആണെന്ന് ഓസീസ് പരിശീലകൻ
താരങ്ങള്‍ക്ക് ഇത്തരത്തില്‍ പരിക്കേല്‍ക്കാന്‍ കാരണം ഐപിഎല്ലാണെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഓസീസ് പരിശീലകന് ജസ്റ്റിന് ലാംഗര്‍.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര പുരോഗമിക്കവെ രണ്ട് ടീമിനെയും പരിക്ക് അലട്ടുന്നുണ്ടെങ്കിലും ഇന്ത്യക്കാണ് കൂടുതല്‍ തിരിച്ചടി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബൂംറ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ഓസീസ് നിരയിലും ഡേവിഡ് വാർണർക്ക് പരിക്ക് മൂലം ആദ്യ 2 ടെസ്റ്റുകൾ നഷ്ടപ്പെട്ടിരുന്നു.
ഇപ്പോൾ താരങ്ങള്‍ക്ക് ഇത്തരത്തില്‍ പരിക്കേല്‍ക്കാന്‍ കാരണം ഐപിഎല്ലാണെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഓസീസ് പരിശീലകന് ജസ്റ്റിന് ലാംഗര്‍. പരിക്കിനെക്കുറിച്ച് പരിശോധിച്ച് വരികയാണ്. ഇത്തവണത്തെ ഐപിഎല്‍ നടത്തിയ സമയം ആര്‍ക്കും അനുയോജ്യമായിരുന്നില്ലെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ഇത്തരം വലിയ ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍. ഐപിഎല്ലില്‍ കളിച്ചതിന് പിന്നാലെ തന്നെ ടൂര്‍ണമെന്റ് കളിച്ചതാണ് ഇരു ടീമിലെയും ഇത്രയും താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണം. ജസ്റ്റിന് ലാംഗര്‍ പറയുന്നു.
കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ഇത്തവണ ഒക്ടോബറില്‍ യുഎഇയിലാണ് ഐപിഎല്‍ നടന്നത്. നവംബര്‍ 10നായിരുന്നു ഫൈനല്‍. ഇതിന് ശേഷം ഇന്ത്യൻ താരങ്ങൾ ഓസീസ് പര്യടനത്തിനായി പുറപ്പെടുകയായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!