എത്ര ഫോമിലല്ലെങ്കിലും മാക്സ് വെല്ലിനെ ടീമിൽ നിലനിർത്തും; കാരണം വേറെയുണ്ടെന്ന് ക്യാപ്റ്റൻ രാഹുൽ
ഇപ്പോഴിതാ, താരത്തെ പിന്തുണച്ച് പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ടീമില്‍ മാക്സ്വെല് നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും, എന്ത് വന്നാലും പിന്തുണയ്ക്കുമെന്നുമായിരുന്നു രാഹുലിന്റെ അഭിപ്രായം.
ഈ ഐ പി എല്ലിൽ 10. 75 കോടി കൊടുത്താണ് മാക്സിയെ പഞ്ചാബ് ടീമിലെത്തിച്ചത്. പക്ഷേ, കൊടുത്ത പൈസയുടെ ഒരു ഗുണവും മാക്സിയിൽ നിന്ന് കിട്ടിയിട്ടില്ല എന്നതാണ് കണക്കുകൾ. എന്തിനേറെ കൂറ്റനടിക്കാരനായ കളിക്കാരന് ആദ്യ ഒൻപത് മത്സരങ്ങളിൽ നിന്നും ഒരു സിക്സർ പോലും നേടാനുമായിട്ടില്ല. 9 കളികളിൽ നിന്ന് വെറും 58 റൺസാണ് താരത്തിന്റെ ആകെയുള്ള സമ്പാദ്യം. കഴിഞ്ഞ മത്സരത്തിലാവട്ടെ, 24 പന്തിൽ നിന്ന് 32 റൺെസടുത്തെങ്കിലും ടിപ്പിക്കൽ മാക്സി ഇന്നിങ്സായിരുന്നില്ല അത്.
കഴിഞ്ഞ വര്‍ഷമാണ് താരം ആരോഗ്യപ്രശ്നങ്ങളും സമ്മര്‍ദവും താങ്ങാന്‍ കഴിയാതെ ക്രിക്കറ്റില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാനുള്ള തീരുമാനമെടുത്തത്. ശ്രീലങ്കയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയുമുള്ള ടി 20 പരമ്പരകളില്‍ നിന്നും മാക്സ് വെല്‍ പിന്മാറി. ഫോമിന്റെ ഉന്നതിയിൽ നിൽക്കുന്ന സമയത്താണ് മാക്സ് വെൽ ക്രിക്കറ്റിൽ നിന്ന് താൽക്കാലികവിരമിക്കൽ പ്രഖ്യാപിച്ചിരുന്നത്. ഇത് ആരാധകരെയും ഞെട്ടിച്ചിരുന്നു. പിന്നീട് ഈ വർഷമാദ്യം താരം തിരിച്ചുവരികയായിരുന്നു.
എങ്കിലും പഞ്ചാബാവട്ടെ താരത്തിന് വീണ്ടും അവസരം നൽകുകയായിരുന്നു. ഇപ്പോഴിതാ, താരത്തെ പിന്തുണച്ച് പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ടീമില്‍ മാക്സ്വെല് നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും, എന്ത് വന്നാലും പിന്തുണയ്ക്കുമെന്നുമായിരുന്നു രാഹുലിന്റെ അഭിപ്രായം.
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മാക്സ്വെല്ലിന്റെ ഇന്നിംഗ്സ് വളരെ പ്രധാനമായിരുന്നു. ടീമിനെ ജയിപ്പിക്കാന്‍ ആ റണ്‍സ് ആവശ്യമായിരുന്നു. ടീമില്‍ മാക്സ്വെല്ലിനെ പോലുള്ള താരങ്ങളുടെ ആവശ്യമുള്ളപ്പോഴാണ് ടീം ബാലൻസ് കറക്ടാവുന്നത്. ഗ്ലെന്‍ ശരിക്ക് ഗംഭീരം ടീം കളിക്കാരനാണ്. നെറ്റ്സില്‍ അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം ഫോമിലേക്ക് വരുമെന്ന് അറിയാം. മാക്സ്വെല്ലിനെ അതിനാല്‍ തന്നെ പിന്തുണയ്ക്കേണ്ടത് ടീമിന് ആവശ്യമാണ്. മധ്യനിരയില്‍ അദ്ദേഹത്തിന് സമയമെടുത്ത് കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അടുത്ത മത്സരങ്ങളില്‍ അദ്ദേഹം മികവ് തുടരുമെന്നാണ് പ്രതീക്ഷ. രാഹുല്‍ പറയുന്നു.
അതേസമയം മാക്സ്വെല്ലിനെ നല്ലൊരു ഓഫ് സ്പിന്നറായി കൂടി ടീം ഉപയോഗിക്കുന്നുണ്ട്. പവര്‍പ്ലേകളില്‍ റണ്ണൊഴുക്ക് തടഞ്ഞ് നിര്‍ത്താനും മാക്സ്വെല്ലിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഒരു വിക്കറ്റും താരം നേടിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!