ധോണിയുടേത് നികത്താനാവാത്ത അഭാവം, കീപ്പിങ്ങിൽ താനും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ
എംഎസ് ധോണിയുടെ സ്ഥാനം നികത്താന്‍ ആര്‍ക്കും സാധിക്കില്ല. എങ്ങനെയായിരിക്കണം ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് പൂര്‍ണ്ണനാകുന്നതെന്ന് കാട്ടിത്തന്നത് ധോണിയാണ്.
ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നവംബർ 27 ന് തുടക്കമാവുകയാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുൽ ടീമിന്റെ ഉപനായകനായി അധികാരമേൽക്കുന്ന ടൂർണമെന്റ് കൂടിയാണ് ഇത്. ഇത്തവണ തന്റെ ടീമിലെ റോളിനെക്കുറിച്ചും കഴിഞ്ഞ തവണ ഏകദിനപരമ്പരയിൽ മാൻ ഓഫ് ദി സീരീസടക്കം നേടിയ മഹേന്ദ്ര സിങ് ധോണിയെന്ന മഹാമേരുവിന്റെ അഭാവത്തെക്കുറിച്ചും മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് കെ എല്‍ രാഹുല്‍.
എംഎസ് ധോണിയുടെ സ്ഥാനം നികത്താന്‍ ആര്‍ക്കും സാധിക്കില്ല. എങ്ങനെയായിരിക്കണം ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് പൂര്‍ണ്ണനാകുന്നതെന്ന് കാട്ടിത്തന്നത് ധോണിയാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. നിലവിലെ ടീമിലെ വിക്കറ്റ് കീപ്പറായ രാഹുൽ പറയുന്നു.
ചഹാലും ജഡേജയും കുല്‍ദീപുമായി മികച്ച ധാരണയിലെത്താന്‍ സാധിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡിലെ പര്യടനത്തില്‍ നിന്ന് കൂടുതല്‍ മത്സരത്തെ പഠിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു. ബൗളര്‍മാര്‍ക്കും നായകനും മികച്ച അഭിപ്രായമാണുള്ളത്. ഇന്ത്യയുടെ അവസാന വിദേശ പര്യടനം ന്യൂസിലന്‍ഡിലായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് അത്ര മികച്ച പ്രകടനമായിരുന്നില്ല. ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. രാഹുല്‍ പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി രാഹുലിനെത്തന്നെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും രാഹുലിനെത്തന്നെ കീപ്പറായി പരിഗണിച്ചേക്കും. ഇത്തവണത്തെ ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിന്റെ നായകനായിരുന്നു രാഹുല്‍. സീസണിലെ മികച്ച റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപും രാഹുലിനായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!