ബിജെപിയുടെ മുന്‍ പ്രസിഡന്റായിരുന്ന ശ്രീധരന് പിളള നിലവില്‍ ഗവര്‍ണറാണ്
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രനെ തിരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ സുരേന്ദ്രന് യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.

കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണ ലോക്സഭയിലേക്കും മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണ നിയമസഭയിലേക്കും സുരേന്ദ്രൻ മത്സരിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലായിരുന്നു സുരേന്ദ്രൻ മത്സരിച്ചത്. കൂടാതെ 2019ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോന്നിയിലും മത്സരിച്ചു. എല്ലാ തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടെങ്കിലും മഞ്ചേശ്വരത്തെയും പത്തനംതിട്ടയിലെയും കോന്നിയിലെയും പ്രകടനങ്ങൾ ശ്രദ്ധ നേടിയിരുന്നു.
കേരളത്തില്‍ ഇതിന് മുന്‍പ് ബിജെപി അധ്യക്ഷന്മാരായിരുന്ന കുമ്മനം രാജശേഖരന്, പി.എസ് ശ്രീധരന്‍പിളള എന്നിവര്‍ പിന്നീട് മിസോറാമില്‍ ഗവര്‍ണര്‍മാരായി.. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിന് മുമ്പെ പാര്‍ട്ടി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുളള റിപ്പോര്‍ട്ടുകള്‍. ഈ മാസം 26നാണ് അമിത് ഷായുടെ കേരള സന്ദര്‍ശനം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!