വർഷാവസാനം സ്മിത്തിനേയും കോഹ്ലിയേയും പിന്തള്ളി വില്യംസൺ റാങ്കിങ്ങിൽ ഒന്നാമൻ
നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ നിറംമങ്ങിയതാണ് റാങ്കിങ്ങില്‍ സ്മിത്ത് പിന്നോട്ടു പോകാന്‍ കാരണം. നേരത്തെ, അഡ്ലെയ്ഡ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിക്കരികിലെത്തിയ വിരാട് കോഹ്ലി ടെസ്റ്റ് ബാറ്റ്സ്മാന്മാരില് ഒന്നാം സ്ഥാനം കയ്യടക്കിയിരുന്നു.
ടെസ്റ്റ് റാങ്കിങ് തലപ്പത്തുള്ള വിരാട് കോഹ്ലിയെയും സ്റ്റീവ് സ്മിത്തിനെയും മറികടന്ന് ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ടെസ്റ്റ് ബാറ്റ്സ്മാന്മാരില് ഒന്നാമത്. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയില്‍ കാഴ്ച്ചവെച്ച ബാറ്റിങ് പ്രകടനമാണ് വില്യംസണിന് റാങ്കിങ്ങില്‍ തുണയായത്.
ഐസിസിയുടെ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ 890 പോയിന്റുണ്ട് വില്യംസണിന്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോഹ്ലിക്ക് 879 പോയിന്റും മൂന്നാമതുള്ള സ്റ്റീവ് സ്മിത്തിന് 877 പോയിന്റുമാണ്.
നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ നിറംമങ്ങിയതാണ് റാങ്കിങ്ങില്‍ സ്മിത്ത് പിന്നോട്ടു പോകാന്‍ കാരണം. നേരത്തെ, അഡ്ലെയ്ഡ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിക്കരികിലെത്തിയ വിരാട് കോഹ്ലി ടെസ്റ്റ് ബാറ്റ്സ്മാന്മാരില് ഒന്നാം സ്ഥാനം കയ്യടക്കിയിരുന്നു.
ഇന്ത്യയ്ക്കെതിരായ പ്രകടനം മുന്‍നിര്‍ത്തി ബോളർമാരിൽ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടുപടി കയറി ആദ്യ അഞ്ചില്‍ കടന്നു. 906 പോയിന്റുമായി പാറ്റ് കമ്മിന്‍സാണ് ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ പ്രഥമന്‍. 845 പോയിന്റുമായി സ്റ്റുവര്‍ഡ് ബ്രോഡ്, 833 പോയിന്റുമായി നീല്‍ വാഗ്നര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ക്രൈസ്റ്റ് ചർച്ച് ഇരകൾക്ക് ഐക്യദാർഢ്യവുമായി വില്യംസണിന്റെ വേറിട്ട പോസ്റ്റർ
റൂട്ടിന്റെ റിവേഴ്സ് സ്വീപ്പ്, സ്മിത്തിന്റെ പുള്‍ ഷോട്ട്, വിരാടിന്റെ എല്ലാ ഷോട്ടുകളും! കെയിന്‍ വില്യംസന്റെ ഇഷ്ടഷോട്ടുകള്
സൺ റൈസേഴ്സ് ഹൈദ്രാബാദ് Vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ശ്രദ്ധിക്കാൻ 7 കാര്യങ്ങൾ
ക്രോ കെയിനിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചേനെ!