'100 രൂപ കൊടുത്താല്‍ ഇവര്‍ ഏത് സമരത്തിനും വരും' ഷാഹിന്‍ ബാഗ് ദാദിയെ അപമാനിച്ച് കങ്കണ
പാകിസ്താനി ജേണലിസ്റ്റുകൾ ഇന്ത്യയെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയുള്ള അന്താരാഷ്ട്ര പി ആർ എടുത്തിരിക്കുകയാണെന്നും കങ്കണ തന്റെ ട്വീറ്റിൽ ആരോപിക്കുന്നു.
ഡല്‍ഹിയുടെ തെരുവില്‍ ഷഹീന് ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന്റെ മുഖമായി മാറിയ വ്യക്തിയാണ് ഷാഹിൻ ബാഗ് ദാദി എന്ന് വിളിക്കുന്ന ബല്‍ക്കീസ് ബാനോ. 82 വയസ്സുകാരിയാണിവർ. 2020ലെ ടൈംസ് മാഗസിന്റെ ഇന്ത്യയെ സ്വാധീനിച്ച നൂറുപേരുടെ പട്ടികയില്‍ ദാദി ഇടം നേടിയിരുന്നു. ഷാഹിന്‍ബാഗ് ദാദിയെ ആക്ഷേപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി കങ്കണ.
ട്വിറ്ററിലൂടെയാണ് കങ്കണ ദാദിയെ ആക്ഷേപിച്ചിരിക്കുന്നത്. 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും ഇവര്‍ വരുമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാകിസ്താനി ജേണലിസ്റ്റുകൾ ഇന്ത്യയെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയുള്ള അന്താരാഷ്ട്ര പി ആർ എടുത്തിരിക്കുകയാണെന്നും കങ്കണ തന്റെ ട്വീറ്റിൽ ആരോപിക്കുന്നു. എന്നാൽ ട്വീറ്റ് ചെയ്ത് കുറച്ച് സമയത്തിനുള്ളിൽ കങ്കണ തന്റെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
രാജ്യത്ത് കർഷകർ സമരം ചെയ്ത മുന്നോട്ട് പോകുന്ന സാഹചര്യ ത്തിൽ ബില്‍ക്കീസ് ബാനോ സമരത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ചിലർ അവരെ അധിക്ഷേപിച്ച് ട്വീറ്റ് പ്രചരിപ്പിച്ചു. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സമീപിച്ചാല്‍ ഇത്തരം സമരങ്ങള്‍ക്ക് ദാദിയെ ലഭിക്കുന്നതാണ്. ഒരു ദിവസത്തെ കൂലിയും, വസ്ത്രവും, ഭക്ഷണവും, അവാര്‍ഡും നല്കുകയാണെങ്കില് ദാദി സമരത്തിന് വരുമെന്നാണ് അധിക്ഷേപം. ഈ ട്വീറ്റിനെ റീട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണ തന്റെ വിദ്വേഷ ആരോപണം ദാദിക്കെതിരെ നടത്തിയത്.
What a fall @KanganaTeam!
— Mohammed Zubair (@zoo_bear) November 28, 2020
Shame on u for amplifying this baseless & false claim by trolls.
Have some respect for old dadis fighting for their rights.
Why do u think both are same. Also, So what if both are same? Not everyone award winner is available for money. #FarmerProtest pic.twitter.com/UrVHfPrDbx
എന്നാൽ കങ്കണ തന്റെ ട്വീറ്റിലൂടെ ദാദിയെ അധിക്ഷേപിച്ച തിനെതിരെ നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ട്വീറ്റുകൾ പ്രചരിപ്പിക്കുന്ന നിങ്ങളോട് പുച്ഛം തോന്നുന്നുവെന്നും സ്വന്തം അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഈ പ്രായമുള്ള സ്ത്രീയോട് ബഹുമാനം കാണിക്കാൻ ശ്രമിക്കൂവെന്നുമാണ് ഒരാൾ കങ്കണയ്ക്ക് മറുപടി കൊടുത്തത്.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് മൂന്ന് ദിവസമായി നടക്കുകയാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കബഡി കളിച്ച് കങ്കണ, 'പങ്ക' യുടെ ട്രെയിലർ ഇറങ്ങി
സുശാന്തിന്റെ മരണത്തിൽ ബോളിവുഡിനെ വിമർശിച്ച് കങ്കണ റണാവത്ത്
ഹൃത്വിക് റോഷനോട് ക്ഷമ ചോദിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പറഞ്ഞു;കങ്കണ റാണാവത്ത്
സുശാന്തിന്റെ മരണം: പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പദ്മശ്രീ തിരികെ നൽകാമെന്ന് കങ്കണ