വിദ്വേഷ പരാമർശത്തിനെതിരായ കേസ് റദ്ദാക്കണം; ഹർജിയുമായി കങ്കണ റണൗട്ടും സഹോദരിയും
ഒക്ടോബര്‍ 26, 27 തീയതികളിലും നവംബര്‍ 9, 10 തീയതികളിലും കോടതിയിൽ വരണമെന്നുള്ള നിര്‍ദേശവും ഇരുവർക്കും നല്‍കിയിരുന്നു. എന്നാല്‍ രണ്ട് തവണയും കങ്കണയും സഹോദരിയും ഹാജരായില്ല.
സമൂഹ മാധ്യമങ്ങളിലൂടെ മത,സമുദായ സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ പൊലീസ് നടപടികൾ റദ്ദാക്കണമെന്ന് നടി കങ്കണയും സഹോദരിയും ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ട്വിറ്ററിൽ കൂടി നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് തുടർന്ന് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ ബാന്ദ്ര പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുവരും ബോംബേ കോടതിയെ സമീപിച്ചു.
ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സഹോദരിമാർക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ബാന്ദ്ര പൊലീസിന് മുന്നിൽ ഹാജരാകാനായിരുന്നു ഇരുവർക്കും ലഭിച്ച നിർദേശം. ഒക്ടോബര്‍ 26, 27 തീയതികളിലും നവംബര്‍ 9, 10 തീയതികളിലും കോടതിയിൽ വരണമെന്നുള്ള നിര്‍ദേശവും ഇരുവർക്കും നല്‍കിയിരുന്നു.
എന്നാല്‍ രണ്ട് തവണയും കങ്കണയും സഹോദരിയും ഹാജരായില്ല. ഇതിനു കാരണമായി ഇവർ പറഞ്ഞത് സഹോദരന്റെ വിവാഹത്തിന്റെ തിരക്കുകളാൽ ഹിമാചലിൽ ആണെന്നാണ്. നവംബര്‍ 15നു ശേഷം ഹാജരാകാമെന്നായിരുന്നു ഇരുവരും അറിയിച്ചിരുന്നു.
ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടർ മുനാവർ അലി സയ്യദിന്റെ പരാതിയെ തുടർന്നാണ് ഇരുവർക്കുമെതിരെ മുംബൈ പോലീസ് കേസെടുത്തത്. മതം,വംശം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്നു, മതവികാരത്തെ വ്രണപ്പെടുത്തുന്ന ബോധപൂർവ്വമായ പ്രവർത്തനം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് ഐ പി സി 153 - എ, 295- എ, 124 -എ എന്നീ വകുപ്പുൾ പ്രകാരം ആണ് പൊലീസ് കേസ് എടുത്തത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!