ആപ്പ് നിരോധനം ആ ദുഷ്ടശക്തികളുടെ വേരറുക്കുന്നത് പോലെ, ഇനി ലോകം നന്നാകുമെന്ന് കങ്കണ
അവരുടെ വരുമാനത്തിന്റെ പ്രധാനസ്രോതസുകളിലൊന്നായ ഇത്തരം ആപ്പുകളുടെ നിരോധനം അവരുടെ സാമ്പത്തികമേഖലയെ നല്ലവണ്ണം തന്നെ ബാധിക്കാനിടയുണ്ട്. കങ്കണ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ചൈനയുമായുളള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗവർൺമെന്റ് 59 ആപ്പുകൾ നിരോധിക്കുകയും പിന്നാലെ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കുകയും ചെയ്തത്. ചൈനയിലുള്ളതോ ചൈനക്കാർക്കു മുതൽമുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകളെയാണ് കേന്ദ്ര സർക്കാർ ഇന്നലെ നിരോധിച്ചത്. ചൈനയുമായി ഉള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് നിരോധനം. ഈ ആപ്ലിക്കേഷനുകൾ കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും സ്വകാര്യതാ ലംഘനം നടത്തുന്നുവെന്നതുമാണ് നിരോധനത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
നിരോധിക്കപ്പെട്ട ആപ്പുകളിൽ ടിക് ടോക്കും എക്സെൻഡറും യുസി ബ്രൗസറുമല്ലാം ഉൾപ്പെടുന്നു. ഇപ്പോൾ ഗവർൺമെന്റിന്റെ ഈ നീക്കത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്. നേരത്തെ അതിർത്തിയിലെ തർക്കത്തെത്തുടർന്ന് ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കങ്കണ രംഗത്ത് വന്നിരുന്നു.
ചൈനയാണ് ജൈവയുദ്ധം ലക്ഷ്യമിട്ട് കൊറോണ വൈറസ് പരത്തിയത്. ഏതായാലും ഈ ആപ്പുകളുടെ നിരോധനം വഴി അവരുടെ സാമ്പത്തികമേഖലയെ നല്ലവണ്ണം ബാധിക്കും. കങ്കണ പിങ്ക്വില്ലെയ്ക്ക് നൽകിയ പ്രസ്താവനയിൽ പറയുന്നു.
അവരാണ് കൊറോണയെന്ന പകർച്ച വ്യാധിയ്ക്ക് പ്രധാന കാരണം. അവരുടെ വരുമാനത്തിന്റെ പ്രധാനസ്രോതസുകളിലൊന്നായ ഇത്തരം ആപ്പുകളുടെ നിരോധനം അവരുടെ സാമ്പത്തികമേഖലയെ നല്ലവണ്ണം തന്നെ ബാധിക്കാനിടയുണ്ട്. അപ്പോൾ അവരുടെ വേരുകൾ അറുക്കുന്നത് വഴി ആ ദുഷ്ടശക്തികളുടെ സ്വാധീനം കുറയുകയും ലോകം നന്നാകുകയും ചെയ്യും. കങ്കണ പറയുന്നു.
A post shared by Kangana Ranaut (@team_kangana_ranaut) on
ഇതിനൊപ്പം ചൈനീസ് ഉത്പന്നങ്ങൾ വില കുറഞ്ഞ് ലഭിക്കുന്നുണ്ടെങ്കിലും ഭാരതീയർ നമ്മുടേതായ ഉൽപന്നങ്ങൾ കൂടുതൽ ഉപയോഗിച്ച് തുടങ്ങണമെന്നും അവർ ഉപദേശിക്കുന്നു. പുരാണകാലത്ത് ഇന്ത്യ ലോകത്തെ ഭരിച്ചിരുന്ന കാലത്തേക്ക് നമ്മൾ വീണ്ടും എത്തണം. ഹിന്ദു വേദങ്ങൾ നമ്മളെ പഠിപ്പിക്കുന്നതും നമ്മൾക്ക് നമ്മൾക്ക് അതിനുള്ള കഴിവുണ്ട് എന്ന് തന്നെയാണ്. കങ്കണ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!