വിദ്വേഷ ട്വീറ്റ് ;കങ്കണയുടെ സഹോദരിയുടെ ട്വിറ്റർ സസ്പെൻഡ് ചെയ്തു
ബോളിവുഡ് സംവിധായകയായ റീമ കാഗ്തി നടിയായ കുബ്ര സെയ്ത് തുടങ്ങിയവർ രംഗോലിയുടെ ട്വീറ്റുകൾക്കെതിരെ രംഗത്ത് വന്നിരുന്നു.
ബോളിവുഡ് താരം കങ്കണയുടെ സഹോദരി രംഗോലിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു.ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങൾ നടത്താൻ വേണ്ടി എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു.ഈ സംഭവത്തിൽ വിദ്വേഷവും വൈരാഗ്യവും കലര്‍ത്തുന്ന ട്വീറ്റുകള്‍ രംഗോലി ചണ്ഡേൽ പ്രചരിപ്പിച്ചുവെന്നതിനാലാണ് ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തത് എന്നാണ് റിപ്പോർട്ട്. 'ദ് ക്വിന്റി'ആണ് ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബോളിവുഡ് സംവിധായകയായ റീമ കാഗ്തി നടിയായ കുബ്ര സെയ്ത് തുടങ്ങിയവർ രംഗോലിയുടെ ട്വീറ്റുകൾക്കെതിരെ രംഗത്ത് വന്നിരുന്നു.തങ്ങളുടെ ട്വീറ്റുകളിൽ മുംബൈ പൊലീസിന്റെ ട്വിറ്റർ ഹാൻഡിലിനെ ടാഗ് ചെയ്തു കൊണ്ടാണ് ഇരുവരും രംഗോലിയുടെ ട്വീറ്റുകൾക്കെതിരെ രംഗത്ത് എത്തിയത്.
ഈ വിഷയം ശ്രദ്ധിക്കണമെന്നും ഇതുപോലെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ ഒരു പ്രത്യേക വിഭാഗത്തിനെതിരെ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടി എടുക്കണമെന്നുമാണ് റീമ കാഗ്തി ട്വീറ്റ് ചെ്യതിരുന്നു. മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രിയായ ആദിത്യ താക്കറെയേയും അവർ തന്റെ ട്വീറ്റിൽ മെൻഷൻ ചെയ്തിരുന്നു.
@MumbaiPolice. Could you please look into this and take action? Isn’t this spreading fake news AND inciting hatred & violence against certain people?@OfficeofUT @AUThackeray https://t.co/tKCqS5CZgN
— Reema Kagti (@kagtireema) April 16, 2020
ഇതിനു തൊട്ടുപിന്നാലെ കുബ്ര സെയ്ത്തും റീമയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് രംഗത്ത് എത്തി. രംഗോലിയെ താൻ ബ്ലോക്ക് ചെയ്തെന്നും അവരുടെ അക്കൗണ്ട് ട്വിറ്ററിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കുബ്ര കുറിച്ചു.മുംബൈ പൊലീസ് രംഗോലിക്കെതിരെ വേണ്ട നടപടികൾ എടുക്കണമെന്നും കുബ്ര തന്റെ ട്വീറ്റിലൂടെ ആവിശ്യപെട്ടു.
I’ve blocked Rangoli and reported her to twitter.
— Kubbra Sait (@KubbraSait) April 16, 2020
But @MumbaiPolice @CMOMaharashtra @OfficeofUT This kind of hate mongering is irresponsible. Please look into it, and take necessary actions. https://t.co/WywccuZvKR
രംഗോലിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് ട്വിറ്ററിനും ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്കിനും തന്റെ നന്ദി അറിയിച്ചു കൊണ്ട് ജ്വല്ലറി ഡിസൈനറായ ഫർഹാഖാൻ അലി രംഗത്ത് എത്തി. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ ലിബറൽ മീഡിയകൾക്കൊപ്പം തൂക്കിലേറ്റണമെന്നുള്ള രംഗോലിയുടെ പരാമർശം കാരണമാണ് രംഗോലിയുടെ അക്കൗണ്ട് താൻ റിപ്പോർട്ട് ചെയ്തതെന്ന് ഫർഹാ ട്വീറ്റിൽ വ്യക്തമാക്കി.
Thank you @Twitter @TwitterIndia @jack for suspending this account. I reported this because she targeted a specific community and called for them to be shot along with liberal media and compared herself to the Nazis. ???????????? . pic.twitter.com/lJ3u6btyOm
— Farah Khan (@FarahKhanAli) April 16, 2020
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
രാമായണത്തിൽ സംശയമുള്ളവർ ദൂരദർശൻ കാണൂ, "ജയ് ബജ്രംഗ് ബലി";സൊനാക്ഷി സിൻഹ
രംഗോലി ഉദേശിച്ചത് മുസ്ലിം വംശഹത്യ അല്ല;സഹോദരിയെ ന്യായീകരിച്ച് കങ്കണ
അനധികൃത കെട്ടിട നിർമ്മാണം; നടി കങ്കണയ്ക്ക് മുംബൈ കോർപ്പറേഷൻ നോട്ടീസ് നൽകി
'കങ്കണയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു';മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം: പിന്തുണയുമായി നടൻ കൃഷ്ണകുമാര്‍