ഒരിന്നിങ്സിൽ 400 റൺസടിക്കുന്നതാവും ഇന്ത്യൻ ടീമിന് ഓസീസ് മണ്ണിലെ പ്രധാനവെല്ലുവിളിയെന്ന് കപിൽ ദേവ്
നമ്മുടെ ബാറ്റ്സ്മാന്മാര് ഒരു ഇന്നിങ്സില്‍ 400 റണ്‍സ് എടുക്കുമെന്ന് ഉറപ്പ് പറയാനാവില്ല. അവർക്ക് തിളങ്ങാന്‍ സാധിച്ചാല്‍ പിന്നെ ഒരു പ്രശ്നവുമില്ല. കപിൽ പറയുന്നു.
നവംബർ 27ന് ആണ് ഇന്ത്യ-ഓസീസ് പോരാട്ടത്തിന് തുടക്കമാവുന്നത്. ഏകദിനപരമ്പരയാണ് ആദ്യമുണ്ടാവുക. കഴിഞ്ഞ ഓസീസ് പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യക്ക് ഇത്തവണ കടുത്ത വെല്ലുവിളിയാണുണ്ടാവുക. ഇത്തവണ വാർണറും സ്മിത്തും അവരുടെ ബാറ്റിങ് സംഘത്തിനൊപ്പം ചേരുന്നു എന്നത് തന്നെയാണ് ഓസീസിന്റെ ശക്തി വർധിപ്പിക്കുന്നത്.
2019ല്‍ ഇന്ത്യ ടെസ്റ്റ് പരമ്പര ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയില്‍ നേടിയിരുന്നു. അതിനാല്‍ ഇത്തവണത്തെ ടെസ്റ്റ് പരമ്പരയ്ക്ക് ആവേശം കൂടും. ഇപ്പോഴിതാ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ നേരിടാന്‍ സാധ്യതയുള്ള പ്രധാന വെല്ലുവിളിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന് കപില്‍ ദേവ്.
നമ്മുടെ ബാറ്റ്സ്മാന്മാര് ഒരു ഇന്നിങ്സില്‍ 400 റണ്‍സ് എടുക്കുമെന്ന് ഉറപ്പ് പറയാനാവില്ല. അവർക്ക് തിളങ്ങാന്‍ സാധിച്ചാല്‍ പിന്നെ ഒരു പ്രശ്നവുമില്ല. കപിൽ പറയുന്നു.
ഓസീസ് സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള മികച്ച ബൗളര്‍മാര്‍ ഇന്ത്യക്കുണ്ട്. ബൗണ്‍സും വേഗവും നിറഞ്ഞ ഓസീസ് മൈതാനത്ത് ജസ്പ്രീത് ബൂംറയും മുഹമ്മദ് ഷമിയും ഇന്ത്യക്കുവേണ്ടി പേസ് നിരയെ പടനയിക്കും. ഇഷാന്തിന്റെ അഭാവത്തില്‍ ഉമേഷ് യാദവിനാവും പ്രമുഖ പരിഗണന.
തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നത് ബാറ്റിങ്ങിൽ തിരിച്ചടിയാവുമെന്നാണ് കരുതപ്പെടുന്നത്. കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയെ ഇന്ത്യ പരിഗണിക്കുന്നുണ്ടെങ്കിലും പരിക്കില്‍ നിന്ന് പൂര്‍ണ്ണ മുക്തനാവാത്തതിനാല്‍ രോഹിത് കളിക്കുമോയെന്ന് വ്യക്തമല്ല. 2019ല്‍ ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. ചേതേശ്വര്‍ പുജാരയായിരുന്നു കഴിഞ്ഞ തവണത്തെ ടോപ് സ്കോറര്‍. കോഹ്ലിയുടെ അഭാവത്തിൽ പുജാരെയുടെ ഉത്തരവാദിത്തതം കൂടുമെന്നാണ് കരുതപ്പെടുന്നത്.
സുനില്‍ ഗവാസ്കര്‍ മകനെ കണ്ടത് മാസങ്ങള്‍ക്ക് ശേഷമാണ്. അത് വേറെ കാര്യമാണ്. കാര്യങ്ങള്‍ ഒരുപാട് മാറിയിട്ടുണ്ട്. കോഹ്ലിയെക്കുറിച്ച പറയുമ്പോള്‍ പിതാവ് മരിച്ച ശേഷം അടുത്ത ദിവസം തന്നെ അദ്ദേഹം ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇപ്പോള്‍ കുഞ്ഞിന് വേണ്ടിയാണ് അവധി എടുത്തിരിക്കുന്നത്. ടീമിന് അത് താങ്ങാന്‍ സാധിക്കുമെങ്കില്‍ അതില്‍ കുഴപ്പമില്ലെന്നായിരുന്നു കോഹ്ലിയ്ക്ക് ബിസിസിഐ അവധി നൽകിയതിനെക്കുറിച്ചുള്ള കപിലിന്റെ പ്രതികരണം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!