ഒരുനാൾ കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന് ഫഡ്നാവിസ്
മുംബൈയിലെ ബാന്ദ്രയിലുള്ള കറാച്ചി സ്വീറ്റ്സിൽ എത്തിയ ശിവസേന നേതാവ് നിതിൻ നന്ദ്ഗവോക്കർ കടയുടെ പേര് മറാത്തിയിലെ എന്തെങ്കിലുമാക്കി മാറ്റണമെന്ന് ആവശ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രശസ്ത ബേക്കറിയായ കറാച്ചി സ്വീറ്റ്സിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുന്ന ശിവസേന നേതാവിന്റെ വിവാദ വീഡിയോയ്ക്ക് പിന്നാലെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതികരണം. പാകിസ്ഥാൻ നഗരമായ കറാച്ചി ഒരു നാൾ ഇന്ത്യയുടെ ഭാഗമെന്നുമാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായ ഫഡ്നാവിസ് പറഞ്ഞത്.
‘അഖണ്ഡ ഭാരതത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ഒരു നാൾ കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്’ ശിവസേന നേതാവിന്റെ വീഡിയോയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
മുംബൈയിലെ ബാന്ദ്രയിലുള്ള കറാച്ചി സ്വീറ്റ്സിൽ എത്തിയ ശിവസേന നേതാവ് നിതിൻ നന്ദ്ഗവോക്കർ കടയുടെ പേര് മറാത്തിയിലെ എന്തെങ്കിലുമാക്കി മാറ്റണമെന്ന് ആവശ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ ശിവസേനയ്ക്ക് ഔദ്യോഗിക വിശദീകരണം നൽകേണ്ടി വന്നു.
Mumbai: Video of Shiv Sena leader Nitin Nandgaokar goes viral, where he's allegedly asking Karachi Sweets shop owner in Bandra West to change the name 'Karachi'.
— ANI (@ANI) November 19, 2020
"You have to do it, we're giving you time. Change 'Karachi' to something in Marathi," says Nitin Nandgaokar in video. pic.twitter.com/PfmM4B65ac
നിതിന്റേത് പാർട്ടി നിലപാടല്ലെന്നാണ് മുതിർന്ന ശിവസേനാ നേതാവായ സഞ്ജയ് റാവത്ത് പ്രതികരിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!