ഈ കളിയില്‍ അറ്റ്ലി കേമന്‍; കരണ്‍ ജോഹര്‍ ബിഗിലും ഹിന്ദിയിലെടുക്കുമോ?
ബിഗില്‍ ഒരുത്സവം തന്നെയാണ്. വികാരങ്ങളുടെയും സന്തോഷത്തിന്റെയും അഡ്രിനാലിന്‍ റഷിന്റെയും റോളര്‍ കോസ്റ്ററാണ് ചിത്രം. കരണ്‍ ജോഹര്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.
അറ്റ്ലി ഈ കളിയിലെ കേമനാണ്. സൂപ്പര്‍ സ്റ്റാര്‍ ഡയറക്ടര്‍. ഇളയദളപതി വിജയ്യുടെ പെര്‍ഫോമന്‍സ് കാണുന്ന ആരും എഴുന്നേറ്റ് നിന്ന് വിസില്‍ മുഴക്കും. വിജയ്-അറ്റ്ലി ദീപാവലി ചിത്രമായ ബിഗില്‍ തെന്നിന്ത്യയിലും ബോളിവുഡിലും തരംഗങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സംവിധായകനെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് കരണ്‍ ജോഹര്‍.
What an absolute festive joy #BIGIL is!!A roller coaster of emotions, triumph and an unparalleled adrenalin rush! #ThalapathyVijay is in top form and makes you want to whistle along! He is BRILLIANT! @Atlee_dir goes on to prove he is the master of This game!! SUPERSTAR DIRECTOR
— Karan Johar (@karanjohar) October 30, 2019
ബിഗില്‍ ഒരുത്സവം തന്നെയാണ്. വികാരങ്ങളുടെയും സന്തോഷത്തിന്റെയും അഡ്രിനാലിന്‍ റഷിന്റെയും റോളര്‍ കോസ്റ്ററാണ് ചിത്രം. കരണ്‍ ജോഹര്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. ഇതോടെ ആരാധകര്‍ സംശയം ഈ ചിത്രവും ബോളിവുഡില്‍ റീമേക്ക് ചെയ്യാന്‍ കരണ്‍ ജോഹര്‍ ആഗ്രഹിക്കുന്നുണ്ടോ എന്നാണ്. ഈയിടെ തെലുങ്ക് സിനിമയിലെ വലിയ ഹിറ്റ് സിനിമകളിലൊന്നായ വിജയ് ദേവരകൊണ്ട നായകനായ ഡിയര്‍ കോമ്രേഡിന്റെ ഹിന്ദി പതിപ്പിനുള്ള അവകാശം കരണ്‍ ജോഹര്‍ കരസ്ഥമാക്കിയിരുന്നു.
പൊതുവേ, സൗത്തിന്ത്യന്‍ സിനിമകള്‍ക്ക് ഹിന്ദിയിലും നല്ല മാര്‍ക്കറ്റാണ്. അടുത്തിടെയാണ് അര്ജുന് റെഡ്ഢി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങ് റിലീസായതും ബോളിവുഡിലെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായതും. ഷാഹിദ് കപൂറായിരുന്നു ചിത്രത്തിലെ നായകന്. ഇതിനു മുമ്പും ഗജിനി, പോക്കിരി പോലുള്ള തമിഴ് ചിത്രങ്ങള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെടുകയും അതാത് വര്‍ഷത്തെ ബ്ലോക്ക് ബസ്റ്ററുകളാവുകയും ചെയ്തിരുന്നു.
180 കോടി മുടക്കി ഒരുക്കിയ ബിഗില്‍ ഒക്ടോബര്‍ 25നാണ് തീയേറ്ററുകളിലെത്തിയത്. കഴിഞ്ഞ ദിവസം തീയേറ്ററുകളില്‍ നിന്നായി 200 കോടി ക്ലബില്‍ കയറിയ ചിത്രമായി മാറിയിരുന്നു ബിഗില്‍. ട്വിറ്ററില്‍ #BigilHits200CRs എന്ന രൂപത്തില്‍ ബിഗിലിന്റെ 200 കോടി ക്ലബിലേക്കുള്ള പ്രവേശനത്തെ ആരാധകര്‍ ആഘോഷിച്ചിരുന്നു. ഇതിനൊപ്പം തന്നെ ഈജിപ്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ആദ്യ തമിഴ് പടമെന്ന റെക്കോര്‍ഡും ബിഗില്‍ സ്വന്തമാക്കി.