പിന്മാറില്ല, സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ; സിപിഎം നിർദേശം പാലിച്ച് പുതിയ സ്ഥാനാർത്ഥിയുമായി ഐഎൻഎൽ
യുഎഇ കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ഫൈസലിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കൂടാതെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയുമാണ് ഫൈസൽ. ഇദ്ദേഹത്തെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാൻ ഐഎൻഎൽ തീരുമാനിച്ച് പ്രചാരണം തുടങ്ങിയിരുന്നു.
സിപിഎം നിർദേശിച്ചെങ്കിലും തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിൻവാങ്ങാതെ കാരാട്ട് ഫൈസൽ. കൊടുവളളി നഗരസഭ ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് കാരാട്ട് ഫൈസൽ അറിയിച്ചത്. അതേസമയം കാരാട്ട് ഫൈസലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഐഎൻഎൽ സിപിഎം നിർദേശം അനുസരിച്ച് പുതിയ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടുണ്ട്. ഐഎൻഎൽ നഗരസഭാ ജനറൽ സെക്രട്ടറി ഒ.പി റഷീദായിരിക്കും കാരാട്ട് ഫൈസൽ മത്സരിക്കുമെന്ന് പറഞ്ഞ ചുണ്ടപ്പുറത്ത് നിന്ന് ജനവിധി തേടുക. ഇടതുമുന്നണി ഐഎൻഎല്ലിന് നൽകിയ സീറ്റാണ് ചുണ്ടപ്പുറം.
യുഎഇ കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ഫൈസലിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കൂടാതെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയുമാണ് ഫൈസൽ. ഇദ്ദേഹത്തെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാൻ ഐഎൻഎൽ തീരുമാനിച്ച് പ്രചാരണം തുടങ്ങിയിരുന്നു. കുന്ദമംഗലം എംഎൽഎ അഡ്വ പി ടി എ റഹീമായിരുന്നു ഫൈസലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നത്.
നിലവിൽ മറ്റൊരു വാർഡിലെ കൗൺസിലറാണ് കാരാട്ട് ഫൈസൽ. സ്ഥാനാർഥിത്വം വിവാദമായതോടെ ഫൈസലിനെ ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി ഐഎൻഎല്ലിനോട് ആവശ്യപ്പെട്ടു. തുടർന്നാണ് ഐഎൻഎൽ നേതൃത്വം അടിയന്തര യോഗം ചേർന്ന് പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കാരാട്ട് ഫൈസലിനോട് മത്സര രംഗത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സി.പി നാസർകോയ തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന താമരശേരി ലോക്കൽ കമ്മറ്റിയിൽ വിഷയം ചർച്ചക്ക് വന്നിരുന്നു. തുടർന്നാണ് സിപിഎം ഇതിൽ ഇടപെടുന്നത്. സിപിഎമ്മിന് ചില മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ചാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണത്തെ മാനദണ്ഡമല്ല ഇത്തവണത്തേതെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനും പറഞ്ഞിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ജലീലിനെ ചോദ്യം ചെയ്ത വിവരം മേധാവി പരസ്യപ്പെടുത്തിയത് അസാധാരണമെന്ന് സിപിഎം, ഇഡി രാഷ്ട്രീയ ആയുധമെന്ന് കോൺഗ്രസ് പറഞ്ഞത് മറന്നോ?
അവധി രോഗത്തെ തുടർന്ന്, സ്വയം എടുത്ത തീരുമാനമാണെന്ന് കോടിയേരി, ബിനീഷിന്റെ അറസ്റ്റുമായി ബന്ധമില്ല
മത്സരിക്കേണ്ടെന്ന് സിപിഎം, കാരാട്ട് ഫൈസൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകില്ല