എനിക്ക് ബന്ധമുണ്ടെങ്കില്‍ അറസ്റ്റിലായവര്‍ പറയട്ടെ; സ്വര്‍ണക്കടത്ത് ആരോപണം നിഷേധിച്ച് കാരാട്ട് റസാഖ്
കാരാട്ട് റസാഖ് എന്നതിന് പകരം 'കാനാട്ട' റസാഖ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത് സ്പെല്ലിങ് മിസ്റ്റൈക്ക് മാത്രമെന്നാണ് കസ്റ്റംസ് അധികൃതര്‍ നല്കുന്ന വിശദീകരണം.
സ്വര്‍ണക്കള്ളകടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് വിഭാഗം കേന്ദ്രധനമന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ പേര് ഉള്‍പ്പെടുത്തിയതായ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ആരോപണം നിഷേധിച്ച് എംഎല്‍എ.
സ്വര്‍ണകടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ കോഫെ പോസ ചുമത്തുന്നിന് അനുമതി തേടി കസ്റ്റസ് നല്കിയ റിപ്പോര്‍ട്ടിലാണ് കാരാട്ട് റസാഖിന്റെ പേരുള്ളതെന്ന് കസ്റ്റംസ് മാധ്യമങ്ങള്‍ക്ക് കൈമാറിയ രേഖകളില്‍ വ്യക്തമാക്കുന്നു. സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയിലാണ് കള്ളക്കടത്ത് സംഘവുമായി കാരാട്ട് റസാഖിന് പങ്കുണ്ടെന്ന് ആരോപിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ കാരാട്ട് റസാഖിനെതിരെ നിലവില്‍ കസ്റ്റംസ് മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

കൊഫേ പോസെ ചുമത്തുന്നതിന് മതിയായ കാരണം ബോധിപ്പിക്കാന്‍ കുറ്റാരോപിതരുടെ നേരത്തെയുള്ള സാമ്പത്തിക ഇടപാടുകള്‍ സ്ഥാപിക്കുന്നതിന് നല്കിയ വിശദാംശത്തിലാണ് റസാഖിന്റെ പേരുള്ളത്. കാരാട്ട് റസാഖ് എന്നതിന് പകരം 'കാനാട്ട' റസാഖ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത് സ്പെല്ലിങ് മിസ്റ്റൈക്ക് മാത്രമെന്നാണ് കസ്റ്റംസ് അധികൃതര്‍ നല്കുന്ന വിശദീകരണം. കാനാട്ട് റസാഖ് എന്നല്ലാതെ എംഎല്‍എ എന്നതും ഉള്‍പ്പെടുത്തിയിട്ടില്ല.
സ്വര്‍ണ കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം നേരത്തെ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റഡിയിലെത്ത് രണ്ട് ദിവസം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരുടെ മൊഴിയിലാണ് ഈ പേര് ഉള്ളത്. അറസ്റ്റിലായ ടികെ റമീസുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് തന്റെ പേര് വലിച്ചിഴക്കുന്നതെന്ന് കാരാട്ട് റസാഖ് എംഎല്‍എ പ്രതികരിച്ചു. അന്വേഷണം തുടങ്ങി മൂന്ന് മാസമായിട്ടും പ്രതികളാരെങ്കിലും തന്റെ പേര് പറഞ്ഞതായ വാര്‍ത്തകള്‍ വന്നിട്ടില്ല. അന്വേഷണ ഏജന്‍സികളും നോട്ടീസ് തരികയോ ചോദ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ല. ഏതോ ഒരു പ്രതിയുടെ ഭാര്യ പറഞ്ഞതായ മൊഴിയില്‍നിന്നാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിവരം പുറത്തുവരുന്നത. അത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു.
കൊടുവള്ളിയിലെ കാരാട്ട് ഫൈസലിനെ കസ്റ്റംസ് നരത്തേര രണ്ട് ദിവസം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
5 PM - 2 AM | ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ശിവശങ്കറിനെ കസ്റ്റംസ് വീട്ടില്‍ എത്തിച്ചത് പുലര്‍ച്ചെ
സര്‍ക്കാരിന് ബ്രീത്തിങ് ടൈം: പ്രതിപക്ഷം വിടാനൊരുക്കമില്ല; സ്വര്‍ണക്കടത്തില്‍ തുടരുന്ന രാഷ്ട്രീയ യുദ്ധം
സ്വര്‍ണകടത്ത് കേസ്: ജനം ടിവിയുടെ ചുമതല ഒഴിയുന്നതായി അനില്‍ നമ്പ്യാര്‍
ശിവശങ്കറിനെ മൂന്നാം വട്ടം ചോദ്യം ചെയ്ത് എന്‍ഐഎ: ഒപ്പം സ്വപ്ന സുരേഷും| 5 വിവരങ്ങള്‍