കേരളത്തിലേത് മോശം റോഡുകള്‍, വളവിന് വളവിന് ക്യാമറയും; നല്ല റോഡ് എവിടെയുണ്ടോ അവിടെ ക്യാമറ കാണുമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ
മനസിന് കൂടുതല്‍ പിരിമുറുക്കം ഉളളപ്പോഴാണ് വണ്ടി ഓടിക്കുന്നത്. ഇന്നത്തെ കേരളത്തെ സംബന്ധിച്ച് രാത്രിയിലെ വണ്ടി ഓടിക്കാന്‍ കഴിയൂ. പകല്‍ വണ്ടി ഓടിക്കുകയാണ് എങ്കില്‍ പിരിമുറുക്കം കൂടും.
കേരളത്തില്‍ നല്ല റോഡുകളില്ലെന്ന് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍. എവിടെ എങ്കിലും നല്ല റോഡ് ഉണ്ടെങ്കില്‍ അവിടെ രണ്ട് ക്യാമറയും കൊണ്ടു വെക്കും. തമിഴ്നാട്ടിലും ഗള്‍ഫിലുമൊക്കെ നല്ല റോഡുകളുണ്ട്. നല്ല സ്പീഡില്‍ പോകാം. ഇവിടെ മോശം റോഡും വളവിന് വളവിന് ക്യാമറയാണെന്നും ഗണേഷ് കുമാര്‍ പറയുന്നു. തന്റെ വാഹന വിശേഷങ്ങളെക്കുറിച്ച് മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഗണേഷിന്റെ വാക്കുകള്‍..
ഗണേഷ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ
ഓവര്‍ സ്പീഡില്‍ പോകുന്ന ആളല്ല ഞാന്‍. ഹൈവേയില്‍ പോയാല്‍ പോലും ഞാന്‍ ഓവര്‍ സ്പീഡില്‍ പോകില്ല. ചെറുപ്പത്തില്‍ നല്ല സ്പീഡില്‍ പോകുമായിരുന്നു. ഇപ്പോഴത്തെ കേരളത്തിന്റെ സാഹചര്യത്തില്‍ സ്പീഡില്‍ പോകാനും പറ്റത്തില്ല. ഇപ്പോ കുറെ വര്‍ഷങ്ങളായി മാക്സിമം 80 -90 കി.മീ സ്പീഡില്‍ മാത്രമേ പോകാറുളളു.
ഒരു കട്ടറിലേക്ക് വണ്ടി വീഴുമ്പോള്‍ മനുഷ്യരായ നമ്മള് കുഴിയിലേക്ക് വീഴുന്നത് പോലെ അതിന് വേദനിക്കും. അങ്ങനെ കരുതിയെ വണ്ടി ഓടിക്കാവൂ എന്ന് ഞാന്‍ എന്റെ ഡ്രൈവറോട് പറഞ്ഞിട്ടുണ്ട്.
ക്യാമറ ഫൈനുകളൊക്കെ വളരെ വളരെ കുറവാണ്. ഡ്രൈവര്‍മാര്‍ ഓടിക്കുമ്പോള്‍ അറിയാതെ പറ്റി പോകുന്നതാണ്. തിരുവനന്തപുരത്ത്, കവടിയാറില്‍ ഒരു ക്യാമറ വെച്ചിട്ടുണ്ട്. അതില്‍ ഒരു ദിവസം 40 കി.മീ ആയിരിക്കും മിനിമം സ്പീഡ്. അടുത്ത ദിവസം 50 ആയിരിക്കും. കാരണം ആര്‍ക്കും അറിയില്ല. അതിനകത്ത് ചിലപ്പോള്‍ പണി കിട്ടും. ആര്‍ക്കും ഇതുവരെ മനസിലായിട്ടില്ല അവിടെ എത്രയാണ് കി.മീ സ്പീഡ് എന്ന കാര്യം. ഒരു ദിവസം 40 ആണേല്‍ ഒരു ദിവസം 35 ആക്കും. അങ്ങനെയുളള ചില ക്യാമറകളുണ്ട്.
ഇവിടെ റോഡും നല്ലതല്ല, അതിന്റെ കൂടെ ക്യാമറയും വെച്ചിട്ടുണ്ട്. എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. റോഡ് എവിടെ എങ്കിലും കൊളളാമെങ്കില്‍ അവിടെ രണ്ട് ക്യാമറ കൊണ്ട് വെയ്ക്കും. നല്ല റോഡ് ഉണ്ടാക്കുന്നത് നല്ല വേഗത്തില്‍ പോകാന്‍ വേണ്ടിയിട്ടാണ്. ഗള്‍ഫ് രാജ്യങ്ങളിലൊക്കെ ഉണ്ടല്ലോ, അബുദാബി റൂട്ടിലൊക്കെ 120 കി.മീ സ്പീഡാണ് പറഞ്ഞിരിക്കുന്നത്, 130 വരെ പോകാം. പക്ഷേ ആ റോഡ് അത്ര നല്ലതാണ്. ഇത് റോഡും മോശം, വളവിന് വളവിന് ഒരു ക്യാമറയും. അതൊരു മര്യാദ ഇല്ലാത്ത കാര്യമാണ്. പറയാതിരിക്കാന്‍ പറ്റത്തില്ല.
മനസിന് കൂടുതല്‍ പിരിമുറുക്കം ഉളളപ്പോഴാണ് വണ്ടി ഓടിക്കുന്നത്. ഇന്നത്തെ കേരളത്തെ സംബന്ധിച്ച് രാത്രിയിലെ വണ്ടി ഓടിക്കാന്‍ കഴിയൂ. പകല്‍ വണ്ടി ഓടിക്കുകയാണ് എങ്കില്‍ പിരിമുറുക്കം കൂടും. അതുകൊണ്ട് രാത്രിയിലാണ് കൂടുതല്‍ യാത്ര ചെയ്യുന്നതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!