തിരുവനന്തപുരം വിമാനത്താവളം: കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം
നേരത്തെ വിമാനത്താവള വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരള സർക്കാർ. വിമാനത്താവളം അദാനിയ്ക്ക് കൈമാറിയ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യമുയർത്തിയാണ് സംസ്ഥാനം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ വിമാനത്താവള വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ലേല നടപടികളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സംസ്ഥാനത്തെ ഒഴിവാക്കാൻ ബോധപൂർവമായ ശ്രമമുണ്ടായതായും വിമാനത്താവളം അദാനിയ്ക്ക് കൈമാറുന്നത് പൊതു താൽപര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമാണെന്നും സർക്കാർ ഹർജിയിൽ പറയുന്നു.
സർവകക്ഷി യോഗത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിൻ്റെ പുതിയ നീക്കം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം പകൽകൊള്ളയാണെന്നു മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.
ആരോപണങ്ങളിൽ കഴമ്പില്ലെന്നും വിശാലമായ പൊതുതാൽപര്യം മുൻനിർത്തിയാണ് പാട്ടത്തിന് നൽകിയതെന്നുമാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. സ്വകാര്യവൽക്കരം സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു.
വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കം വന്നപ്പോള്‍ തന്നെ കേരളം എതിര്‍പ്പ് അറിയിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുകയും ചെയ്തു. ഉയര്‍ന്ന തുക ക്വോട്ട് ചെയ്തത് അദാനിയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ട്രിയാല്) എന്ന കമ്പനിയുണ്ടാക്കി സംസ്ഥാന സര്‍ക്കാരും ടെണ്ടറില്‍ പങ്കെടുത്തിരുന്നു. ഉയര്‍ന്ന തുക അദാനി ക്വോട്ട് ചെയ്തപ്പോള്‍ ട്രിയാല് അതേ തുകയ്ക്ക് ഏറ്റെടുക്കാം എന്ന് നിര്‍ദേശവും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഔദ്യോഗികമായി അറിയിച്ചു. സ്വകാര്യ വത്കരിക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനിയിലേക്ക് മാറ്റുക എന്നതായിരുന്നു കേരളത്തിന്റെ ബദല്‍ നിര്‍ദേശം. ഇത് തള്ളിയാണ് ഓഗസ്റ്റ് 19ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിമാനത്താവളം അദാനിക്ക് നല്കാന് തീരുമാനിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രത്തിന്റെ തീരുമാനം
കൈമാറ്റത്തില്‍ തീരില്ല; ആദാനിയുടെ വിമാനത്താവളത്തില്‍ ഇനി നിയമ-രാഷ്ട്രീയ യുദ്ധം
കേരളത്തിന് യോഗ്യതയില്ല; വിമാനത്താവളം അദാനിക്ക് നല്‍കുന്നതിന്റെ കണക്ക് നിരത്തി വ്യോമയാന മന്ത്രി
'പരസ്യമായി അദാനിയെ എതിർത്തു, രഹസ്യമായി സഹായിച്ചു', സർക്കാരിനെതിരെ ചെന്നിത്തല; ഇടപാടുകൾ ദുരൂഹം, സംശയാസ്പദം