കേരളത്തിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 43 ആയി.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചു. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് മരിച്ചത്. 69 വയസായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ഹൃദ്രോഗം ഉണ്ടായിരുന്നതായിട്ടാണ് വിവരം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 43 ആയി. ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ മരണമാണിത്.
ഗൂഡല്ലൂരിൽ നിന്നും കുടുംബത്തോടൊപ്പം എത്തിയ ഇദ്ദേഹത്തിന് ഇന്നലെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗർഭിണിയായ മരുമകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ഇടുക്കിയിലെ രാജാക്കാട് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആകെ 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉറവിടം വ്യക്തമാകാത്ത കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കേസുകളുടെ എണ്ണം കൂടിയേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇടുക്കിയിൽ 381 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 262 പേർ ചികിത്സയിലാണ്.
കേരളത്തില്‍ ഇന്നലെ 821 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ വര്‍ധനവാണിത്. ആകെ 12,480 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 7063 പേരാണ് ചികിത്സയിലുള്ളത്. 5373 പേര് ഇതുവരെ രോഗവിമുക്തരായി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!