ധനമന്ത്രി തോമസ് ഐസകിന് കൊവിഡ്; പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പടെ നിരീക്ഷണത്തില്‍
സ്രവ പരിശോധനകള്‍ ഉടന്‍ നടത്തും. ആദ്യമാണ് സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ള എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണ് തോമസ് ഐസക്. സ്രവ പരിശോധനകള്‍ ഉടന്‍ നടത്തും. ആദ്യമാണ് സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
Also Read: ഏറ്റവും ഉയര്‍ന്ന്; 3082 പേര്‍ക്ക് കൂടി ഞായറാഴ്ച സംസ്ഥാനത്ത് കൊവിഡ്; 10 മരണം
കേരളത്തില്‍ ഞായറാഴ്ച 3082 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 528 , മലപ്പുറം 324 , കൊല്ലം 328 , എറണാകുളം 281 , കോഴിക്കോട് 264 , ആലപ്പുഴ 221 , കാസര്‍ഗോഡ് 218 , കണ്ണൂര്‍ 200 , കോട്ടയം 195, തൃശൂര്‍ 169, പാലക്കാട് 162, പത്തനംതിട്ട 113 , വയനാട് 40 , ഇടുക്കി 39 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), തിരുവനന്തപുരം അമരവിള സ്വദേശി മനോഹരന് (56), കോഴിക്കോട് മാവൂര്‍ സ്വദേശി കമ്മുകുട്ടി (58), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കണ്ണൂര്‍ തോട്ടട സ്വദേശി ടി.പി. ജനാര്ദനന് (69), ആലപ്പുഴ കരുമാടി സ്വദേശി അനിയന് കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശിനി ഓമന (66), ആഗസ്റ്റ് 21ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി ബീഫാത്തിമ (84), ആഗസ്റ്റ് 31ന് മരണമടഞ്ഞ കോഴിക്കോട് മൂടാടി സ്വദേശിനി സൗദ (58) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!