കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രി കാസർകോട്; തൃശ്ശൂരിൽ 1400 ബെഡുള്ള സിഎഫ്എല്‍ടിസി; കൊവിഡ് പ്രതിരോധത്തിൽ നാഴികക്കല്ല്
32 ദിവസങ്ങള്‍ കൊണ്ട് 8500 പേരുടെ പ്രയത്നത്തിന്റെ ഫലമായി രണ്ടു കോടിയില്‍ പരം രൂപ ചെലവിട്ട് നിര്‍മിച്ചതാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ.
സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് ആശുപത്രി കാസർകോട് സജ്ജമായി. ടാറ്റ ഗ്രൂപ്പ് നിർമിച്ച ആശുപത്രി സമുച്ചയം ഇന്ന് സർക്കാരിന് കൈമാറി. കാസര്‍കോട് ചെമ്മനാട് പഞ്ചായത്തിലാണ് 60 കോടിയോളം രൂപ ചെലവഴിച്ചു കൊവിഡ് ആശുപത്രി നിര്‍മിച്ചത്. ഇത് കൂടാതെ, തൃശൂരിലെ നാട്ടികയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ ഇന്ന് പ്രവർത്തനമാരംഭിച്ചു. എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള എമ്മെയ് പ്രൊജക്റ്റ് കെട്ടിടത്തിലാണ് സിഎഫ്എൽടിസി സജ്ജമാക്കിയത്.
കൊവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലെ 5.50 ഏക്കർ ഭൂമിയിലാണ് നിർമിച്ചത്. ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കൊവിഡ് ക്വാറന്റൈന് സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കൊവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന് സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്. 128 യൂണിറ്റുകളിലായി (കണ്ടെയ്നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം,ക്യാന്റീന്, ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി.

1.25 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്റ്റേര്‍സ്, എട്ട് ഓവര്‍ഫ്ലോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്.

നാട്ടികയിലെ സിഎഫ്എൽടിസിയിൽ 1400 രോഗികളെ കിടത്തി ചികില്സിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 32 ദിവസങ്ങള്‍ കൊണ്ട് 8500 പേരുടെ പ്രയത്നത്തിന്റെ ഫലമായി രണ്ടു കോടിയില്‍ പരം രൂപ ചെലവിട്ട് നിര്‍മിച്ചതാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ. നാട്ടികയില്‍ ദേശീയപാത 66 നോട് ചേര്‍ന്ന് 15 ഏക്കര്‍ സ്ഥലത്ത് പഴയ ട്രൈക്കോട്ട് കോട്ടണ്‍മില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് 2 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ സിഎഫ്എല്‍ടിസിയായി മാറിയിരിക്കുന്നത്.

1400 രോഗികളെ കിടത്തി ചികിത്സിക്കാനാവശ്യമായ കിടക്കകള്‍, രോഗീപരിചരണത്തിനുള്ള അതിനൂതന സംവിധാനങ്ങളായ ഇ റോബോട്ടുകള്‍, വിദഗ്ധ ചികിത്സക്കായി ടെലി മെഡിസിന് സംവിധാനങ്ങളായ ഇ-സഞ്ജീവനി, ഭക്ഷണ വിതരണത്തിനുള്ള ഇ-ബൈക്കുകള്‍, ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റായ ഇമേജ് സംവിധാനം, ബയോകമ്പോസ്റ്റ് സംവിധാനം തുടങ്ങിയവ ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.
ഒരേസമയം 250 ഓളം പേര്‍ക്ക് ഉപയോഗിക്കാവുന്ന ശൗചാലയ സംവിധാനം, 200 ഓളം സ്റ്റാഫിന് ഉപയോഗിക്കാവുന്ന ഓഫീസ്, 2500 ചതുരശ്ര അടി വിസ്തൃതിയുള്ള റിക്രിയേഷന്‍ ഏരിയ, 1500 ഓളം പേര്‍ക്ക് ഭക്ഷണം സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ഫ്ളഡ്ലൈറ്റ് സംവിധാനം, വേസ്റ്റ് വാട്ടര്‍ മാനേജ്മെന്റിനായി ആറ് പ്രത്യേക വാട്ടര്‍ പിറ്റുകള്‍, ക്ലീനിംഗിനായി രണ്ട് ഫ്ളോര്മോപ്പിംഗ് മെഷീനുകള്‍, നാല് വാക്വം ക്ലീനറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊറോണയെ തുരത്തി 97 പിന്നിട്ട അമ്മൂമ്മയും 100 കഴിഞ്ഞ ചൈനക്കാരനും; ഇത് പ്രതീക്ഷയുടെ ലോകം
കൊറോണ: ഗുജറാത്തിൽ ആദ്യ മരണം; രാജ്യത്ത് മരണസംഖ്യ ഏഴായി
കേരളത്തിൽ ഒമ്പത് ജില്ലകളിൽ കർശന നിയന്ത്രണം; രാജ്യത്ത് 75 ഇടങ്ങളിൽ ലോക് ഡൗണ്‍
കൊറോണ: ഇന്ത്യയിൽ മരണം ആറായി; ലോകത്ത് മരണസംഖ്യ 13,000 കടന്നു