കൊവിഡ് വാക്സിൻ കുത്തിവയ്പ് ഇടതുതോളിൽ, പ്രതിരോധ ശേഷി രണ്ടാമത്തെ ഡോസിൽ
ഒരു ദിവസം 100 വീതം പേര്‍ക്ക് വാക്സിൻ നൽകും. വാക്സിന്റെ ലഭ്യത അനുസരിച്ച് ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങൾ കൂടി തയ്യാറാക്കും. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ 3,59,549 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുളളത്.
രാജ്യമെങ്ങും കൊവിഡ് വാക്സിന്റെ വിതരണം ആരംഭിച്ച് കഴിഞ്ഞു. ശനിയാഴ്ച മുതൽ മുൻഗണനാ അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷനും തുടങ്ങുകയാണ്. ഇടതുതോളിലാകും കുത്തിവയ്പ് എടുക്കുക. ആദ്യ ഡോസിന് ശേഷം 28 ദിവസം കഴിഞ്ഞാകും രണ്ടാമത്തെ ഡോസ് നൽകുക. നാലാഴ്ചയ്ക്കും ആറാഴ്ചയ്ക്കും ഇടയിൽ രണ്ടാം ഡോസ് നൽകാനാണു ഡ്രഗ്സ് കൺട്രോളർ നിർദേശിച്ചതെങ്കിലും വൈകിക്കേണ്ടതില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. കൂടാതെ രണ്ടാം ഡോസ് സ്വീകരിച്ച് 14ാം ദിവസമാണ് പ്രതിരോധശേഷി ലഭിക്കുകയെന്ന കാര്യം ബോധവൽക്കരിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
കേരളത്തിൽ അടക്കം രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്ക് 56.5 ലക്ഷം വാക്സിനാണ് ആദ്യഘട്ടത്തിൽ എത്തിച്ചത്. ജില്ലാ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിയശേഷമായിരിക്കും കുത്തിവയ്പ്പിന് എപ്പോൾ, ഏത് കേന്ദ്രത്തിൽ എത്തണമെന്ന മെസേജ് ആരോഗ്യപ്രവർത്തകർക്ക് നൽകുക. തിരിച്ചറിയൽ രേഖ സഹിതമാണ് കുത്തിവയ്പ്പിന് നിർദേശിച്ച ദിവസം എത്തേണ്ടത്. സംസ്ഥാനത്ത് 113 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച മുതൽ പ്രതിരോധമരുന്ന് നൽകുന്നത്.

എറണാകുളം ജില്ലയില്‍ 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ ഒമ്പത് വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയത്. ഇവിടങ്ങളില്‍ ഒരു ദിവസം 100 വീതം പേര്‍ക്ക് വാക്സിൻ നൽകും. വാക്സിന്റെ ലഭ്യത അനുസരിച്ച് ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങൾ കൂടി തയ്യാറാക്കും. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ 3,59,549 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുളളത്.
ബ്രിട്ടണിലെ ഓക്സ്ഫോഡ് സര്‍വകലാശാലയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്കയും ചേര്‍ന്ന് നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്സിനാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ആദ്യം അനുമതി നല്‍കിയത്. ഇതിന് പുറമെ ഐസിഎംആറുമായി ചേര്‍ന്ന് ഹൈദരാബാദിലെ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനും അനുമതിയായിട്ടുണ്ട്. കൊവിഷീല്‍ഡിന് പുറമെ വാക്സിനേഷന്റെ ആദ്യഘട്ടത്തില്‍ കൊവാക്സിനും നല്‍കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
നാദാപുരം തൂണേരിയിൽ മാത്രം 53 പേർക്ക് കൊവിഡ്; പഞ്ചായത്ത് പ്രസിഡന്റിനും വാര്‍ഡ് അംഗങ്ങള്‍ക്കും രോഗം; നിയന്ത്രണങ്ങള്‍ ശക്തം
കൊവിഡ് രോഗമുക്തിയിൽ കേരളം ഏറ്റവും പിറകിൽ, രോഗികളുടെ എണ്ണം വർധിക്കുന്നതിൽ രണ്ടാം സ്ഥാനത്തെന്നും ചെന്നിത്തല
കേരളത്തിൽ സർക്കാർ ജീവനക്കാർക്കും കൊവിഡ് ഡ്യൂട്ടി നിർബന്ധമാക്കുന്നു, സഹകരിച്ചില്ലേൽ പിഴയും ശിക്ഷയും
കൊവിഡ് വാക്സിൻ എടുക്കേണ്ടി വരിക രണ്ട് തവണ, ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷി