'നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടു', കസ്റ്റംസിനെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചെന്ന് ഇഡി; അറസ്റ്റ് മെമ്മോ പുറത്ത്
ഇന്ന് രാവിലെ ഇഡി ഓഫിസിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി സമീപിച്ചെങ്കിലും ശിവശങ്കര്‍ പ്രതികരിച്ചില്ല. ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചോ എന്നാണ് പ്രധാനമായും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം പിടികൂടിയപ്പോൾ അത് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വർണക്കടത്തിലും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തതിലും ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് അറസ്റ്റ് മെമ്മോയിൽ എൻഫോഴ്സ്മെന്റ് വ്യക്തമാക്കുന്നത്. ഒക്ടോബർ 15ന് നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കർ ഇക്കാര്യങ്ങൾ സമ്മതിച്ചതായിട്ടാണ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടിട്ടില്ലെന്നായിരുന്നു ശിവശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇടപെടാന്‍ സ്വപ്ന ആവശ്യപ്പെട്ടെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുകിട്ടും എന്നാണ് പറഞ്ഞതെന്നാണ് വിവിധ ഏജന്‍സികൾ ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ വ്യക്തമാക്കിയത്. സ്വപ്നയുടെ മൊഴിയും ഇത്തരത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചെന്നാണ് ഇഡി അറസ്റ്റ് മെമ്മോയില്‍ വിശദീകരിക്കുന്നത്.

ഇന്ന് രാവിലെ ഇഡി ഓഫിസിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി സമീപിച്ചെങ്കിലും ശിവശങ്കര്‍ പ്രതികരിച്ചില്ല. ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചോ എന്നാണ് പ്രധാനമായും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. അറസ്റ്റിലായ ശിവശങ്കറിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ഹാജരാക്കി. കോടതി അവധിയായതിനാൽ ജഡ്ജി പ്രത്യേക സിറ്റിംഗ് നടത്തി. ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം. ശിവശങ്കറിൻ്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

സ്വർണക്കടത്ത് കേസ് പ്രതികളെ കളളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിൽ ഇന്നലെ രാത്രിയാണ് ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ തന്നെ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ പണമിടപാടുമായി ബന്ധപ്പെട്ട് ശിവശങ്കർ വാട്സാപ്പ് ചാറ്റുകൾ നടത്തിയ ചാർട്ടേർഡ് അക്കൗണ്ടന്റിനെ വീണ്ടും ചോദ്യം ചെയ്തേക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!