പാലത്തായി: പദ്മരാജന്റെ ജാമ്യം റദ്ദാക്കില്ല, മാതാവിന്റെ ഹർജി തളളി; വിചാരണ കോടതി നടപടി ശരിവെച്ച് ഹൈക്കോടതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നും ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ നേരത്തെ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ നൽകിയ വിവരങ്ങൾ മുൻനിർത്തിയാണ് ഈ റിപ്പോർട്ട്.
കണ്ണൂർ പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പദ്മരാജന്റെ ജാമ്യം റദ്ദാക്കില്ല. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജി ഹൈക്കോടതി തളളി. തലശേരി പോക്സോ കോടതി ജാമ്യം നൽകിയ വിധി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ഇതിന് പുറമെ പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ട് അടക്കം ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം നൽകിയെന്നായിരുന്നു വിചാരണ കോടതി വിധിക്കെതിരെ മാതാവും ആക്ഷൻ കമ്മിറ്റിയും നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്. അതേസമയം പീഡനം നടന്നിട്ടില്ലെന്നും ബിജെപിക്കാരൻ ആയതിനാലാണ് തനിക്കെതിരെ പരാതി ഉണ്ടായതെന്നുമാണ് പദ്മരാജനായി ഹാജരായ അഭിഭാഷകൻ വാദിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നും ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ നേരത്തെ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ നൽകിയ വിവരങ്ങൾ മുൻനിർത്തിയാണ് ഈ റിപ്പോർട്ട്. പെൺകുട്ടി പലതും സങ്കൽപ്പിച്ച് പറയുന്ന സ്വഭാവക്കാരിയാണെന്നും പീഡനപരാതിയിലെ കാര്യങ്ങൾ ഭാവന മാത്രമാണെന്നുമാണ് ക്രൈം ബ്രാഞ്ച് മേധാവി ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.
കേസിലെ പ്രതിയായ പാലത്തായിയിലെ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പദ്മരാജന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ലോക്കൽ പൊലീസ് ചുമത്തിയ പോക്സോ പിന്നീട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഒഴിവാക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. പോക്സോ ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സർക്കാരിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പരാതിക്കാരിയായ പെൺകുട്ടി അടക്കം 92 പേരെ സാക്ഷികളെ ഇതിനോടകം ചോദ്യം ചെയ്തു. ശാസ്ത്രീയമായ തെളിവുകളടക്കം ശേഖരിച്ചു.
പദ്മരാജന് അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുളളപ്പോഴാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഭാഗിക കുറ്റപത്രം തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചത്. പോക്സോ ഒഴിവാക്കി കുറ്റപത്രം നല്‍കിയതോടെ പദ്മരാജന് ജാമ്യം ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ ചുമതലയുളള ഐജി എസ് ശ്രീജിത്തിന്റെ ശബ്ദസന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് ഏറെ വിവാദമായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അറസ്റ്റ് 29 ദിവസത്തിന് ശേഷം, 86 ദിവസമായിട്ടും കുറ്റപത്രമില്ല; പാലത്തായി കേസ് നീളുന്നു; മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്ന് അന്വേഷണ സംഘം
പോക്സോയില്ല, ചുമത്തിയത് ജുവനൈൽ ജസ്റ്റിസ് വകുപ്പ്; പാലത്തായി കേസിൽ അവസാന മണിക്കൂറിൽ ഭാഗിക കുറ്റപത്രവുമായി ക്രൈം ബ്രാഞ്ച്
പോക്സോ ഇല്ലാതെ കുറ്റപത്രം, ജാമ്യം തേടി പദ്മരാജന് വീണ്ടും ഹൈക്കോടതിയില്‍; പാലത്തായി കേസില്‍ പൊലീസിനെതിരെ വിമര്‍ശനം രൂക്ഷം
'അതേക്കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ലല്ലോ', പാലത്തായി കേസിൽ കോടതി നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി