Video | ഇ-കാംപെയിൻ, സ്ഥാനാർത്ഥികളുടെ ആദ്യമത്സരം കൊവിഡ് പ്രോട്ടോക്കോളിനോട്
സാമൂഹിക അകലം പാലിച്ചും ആൾക്കൂട്ടം ഒഴിവാക്കിയും വോട്ട് അഭ്യർത്ഥിക്കുമ്പോൾ തന്നെ ഒരു വീട്ടിലെ ഒരാളുടേതെങ്കിലും മൊബൈൽ നമ്പരുകൾ എല്ലാ പാർട്ടിക്കാരും ചോദിക്കുന്നുണ്ട്. പഞ്ചായത്തിലെ ഓരോ വാർഡ് തലത്തിൽ വരെ ഫോൺ നമ്പരുകൾ ശേഖരിച്ച് ഗ്രൂപ്പുകളുണ്ടാക്കിയാണ് സൈബർ വിങ്ങുകൾ സ്ഥാനാർത്ഥികളുടെ അഭ്യർത്ഥനകളും പോസ്റ്ററുകളും വീഡിയോ സന്ദേശങ്ങളും എത്തിക്കുന്നത്.
സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലാണ്, ഒപ്പം കൊവിഡ് നിയന്ത്രണങ്ങളും. ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പും മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും കൊവിഡിനിടയിലും സജീവമായി നടന്നുകഴിഞ്ഞു. കേരളമാകട്ടെ ഇത്തരമൊരു മഹാമാരിയിൽ കർശന മുന്നൊരുക്കങ്ങളോടെയാണ് തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ വീടുകൾ നിരന്തരം കയറിയുളള പ്രചാരണങ്ങൾ കുറച്ചുകൊണ്ട് സൈബറിടത്തിലാണ് സജീവമായിരിക്കുന്നത്. വാട്സാപ്പ്, ടെലഗ്രാം, മെസഞ്ചർ, ഫേസ്ബുക്ക് എന്നിങ്ങനെ എല്ലാ സാമൂഹിക മാധ്യമങ്ങളിലും ചൂടേറിയ പ്രചാരണമാണ് മുന്നണികൾ നടത്തുന്നത്. മുന്നണി സംവിധാനത്തിന് പുറത്ത് പാർട്ടികളും സ്ഥാനാർത്ഥികൾ സ്വന്തമായി തന്നെയുമൊക്കെ ഇത്തരം പ്രചാരണങ്ങൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. സൈബറിടത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച്, അതിന് നടത്തിയ ഒരുക്കങ്ങളെക്കുറിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൻമാരും സ്ഥാനാർത്ഥികളും സംസാരിക്കുന്നത് കാണാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!