തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണം, സർവകക്ഷി യോഗത്തിന് ഒരുങ്ങി മുന്നണികൾ; തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടെന്ന് ബിജെപി
ഓണത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ജനങ്ങൾ കൂടുതലായി പുറത്ത് ഇറങ്ങിയതിനാൽ വരും ആഴ്ചകളിൽ രോഗവ്യാപനം കൂടിയേക്കുമെന്നാണ് മുന്നറിയിപ്പുകൾ. അതുകൊണ്ട് തന്നെ വീട് കയറിയുളള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെയും ഇത് ബാധിക്കും. ഈ സാഹചര്യം മുൻനിർത്തിയാണ് യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പും നീട്ടിവെക്കണമെന്ന അഭിപ്രായം ഉയർത്തിയത്.
സംസ്ഥാനത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന ആവശ്യത്തിന് പുറമെ തദ്ദേശ തിരഞ്ഞെടുപ്പുകളും നീട്ടണമെന്ന് അഭിപ്രായങ്ങൾ. തലസ്ഥാനത്ത് നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായ സമന്വയമുണ്ടായാൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നുളള കാര്യം സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.
കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്. അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എൽഡിഎഫിന്റെ നിലപാട്. ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ പുനഃക്രമീകരിക്കാനാണ് നീക്കം. നിലവില്‍ നവംബറിലാണ് പുതിയ ഭരണസമിതി വരേണ്ടത്. ഇതിന് നിയമപരമായ പ്രാബല്യം വേണ്ടിവരും. നാളെ ചേരുന്ന സര്‍വകക്ഷി യോഗതീരുമാനം പോലെയാകും ഇനി കാര്യങ്ങൾ.
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ലെന്നാണ് ഇക്കാര്യത്തിൽ ബിജെപിയുടെ നിലപാട്. പ്രചാരണത്തിന് വെറും 15 ദിവസങ്ങള്‍ മതി. കൊവിഡ് വ്യാപനം രൂക്ഷമാകുമെന്നതെല്ലാം പല കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ മാത്രമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കിയത്.
ഓണത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ജനങ്ങൾ കൂടുതലായി പുറത്ത് ഇറങ്ങിയതിനാൽ വരും ആഴ്ചകളിൽ രോഗവ്യാപനം കൂടിയേക്കുമെന്നാണ് മുന്നറിയിപ്പുകൾ. അതുകൊണ്ട് തന്നെ വീട് കയറിയുളള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെയും ഇത് ബാധിക്കും. ഈ സാഹചര്യം മുൻനിർത്തിയാണ് യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പും നീട്ടിവെക്കണമെന്ന അഭിപ്രായം ഉയർത്തിയത്. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ നടന്നാലും ജയിച്ച് വരുന്ന എംഎൽഎമാർക്ക് നാല് മാസത്തെ പ്രവർത്തന കാലാവധി മാത്രമേ ഉണ്ടാകു. കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തേണ്ടി വരുന്ന ബുദ്ധിമുട്ട്, ഇതിനായി ചെലവാകുന്ന വലിയ സാമ്പത്തിക ഭാരം എന്നിവ മുൻ നിർത്തിയാണ് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വെക്കാൻ സർക്കാർ ആലോചിച്ചത്. സർവകക്ഷി യോഗത്തെ തുടർന്നുളള തീരുമാനങ്ങൾ സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!