കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ചൊവ്വാഴ്ച്ച മരിച്ച തിരൂർ സ്വദേശിക്ക് രോഗം
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബെംഗളൂരുവിൽ നിന്നും തിരൂർ സ്വദേശി നാട്ടിലെത്തിയത്.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചു. ഇന്നലെ മരിച്ച മലപ്പുറം തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിനാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 69 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മുപ്പത്തിയഞ്ചായി.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബെംഗളൂരുവിൽ നിന്നും ഇദ്ദേഹം കുടുംബത്തോടൊപ്പം എത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേയാണ് കുഴഞ്ഞു വീണ് മരിച്ചത്. ചൊവ്വാഴ്ച്ച പനി കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയിൽ എല്ലാ ഞായറാഴ്ച്ചകളിലും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലയിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് 43 പേർക്കാണ് തൂണേരിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ 93 പേർക്കാണ് ഈ പ്രദേശത്ത് രോഗം ബാധിച്ചത്. വടകരയിൽ 16 പേർക്ക് കൂടി ഇന്ന് കൊവിഡ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. കൊയിലാണ്ടി, ചോമ്പാല ഹാർബർ പൂർണമായും അടച്ചിടും.
സംസ്ഥാനത്ത് ഓഗസ്റ്റ് മാസം അവസാനം എത്തുന്നതോടെ കൊവിഡ് രോഗികൾ 70,000 ത്തോളം എത്തുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ഓഗസ്റ്റ് മാസം പകുതിയോടെ ഓരോ ജില്ലയിലും 5,000ത്തോളം രോഗികൾ ഉണ്ടായേക്കുമെന്നും ഇതിനുളള കരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ഉണ്ടാകണമെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊറോണ മരണം 34,500 കടന്നു; ഒറ്റ ദിവസത്തില്‍ സ്പെയിനില്‍ മരണം 812; ഇന്ത്യയില്‍ അഞ്ച് മരണം കൂടി
കൊറോണ: ഗുജറാത്തിൽ ആദ്യ മരണം; രാജ്യത്ത് മരണസംഖ്യ ഏഴായി
കൊറോണ: ഇന്ത്യയിൽ മരണം ആറായി; ലോകത്ത് മരണസംഖ്യ 13,000 കടന്നു
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂർ സ്വദേശി