കൊവിഡിൽ സുഗന്ധവ്യഞ്ജനം കയറ്റുമതി കൂടി, കേരളത്തിന് നേട്ടമാകാതെ വിലക്കുറവ്
കൊവിഡ് പശ്ചാത്തലത്തിൽ രോഗപ്രതിരോധ ശേഷി കൂട്ടാൻ ചില സുഗന്ധ വ്യഞ്ജന വസ്തുക്കൾ സഹായിക്കുമെന്ന പ്രചരിപ്പിക്കപ്പെട്ടതോടെയാണ് ഇവയുടെ കയറ്റുമതിയിൽ ഈ വർധനവ് ഉണ്ടായതെന്നാണ് നിഗമനം. കൊവിഡ് തടയാൻ സഹാകകമാകുമെന്ന് വിശേഷിപ്പിക്കപ്പെട്ട വസ്തുക്കളുടെ കയറ്റുമതിയാണ് വർധിച്ചവയിൽ പ്രധാനമായും ഉൾപ്പെടുന്നത്. സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം തേയില, കാപ്പി എന്നിവയ്ക്കും കൊവിഡ് കാലം ഗുണംചെയ്തിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു.
കൊവിഡ് കാലത്ത് പൊതുവില്‍ എല്ലാ മേഖലയിലും പിന്നോട്ടടിയാണ് രേഖപ്പെടുത്തിയതെങ്കിലും സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയുടെ കാര്യത്തില്‍ ഗുണപരമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. രാജ്യത്തൊട്ടാകെ നിന്നുള്ള സുഗന്ധവ്യജ്ഞന കയറ്റുമതിയില്‍ ലോക്ക് ഡൗണ്‍ കാലവുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ് കയറ്റുമതി. ഇത് കേരളത്തിനും കയറ്റുമതി തോത് വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍ കേരളത്തിന് കൊവിഡ് കാല കയറ്റുമതിയില്‍ നിന്നും നേട്ടം കൊയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസ ( 2020 ഏപ്രില്‍ - ഓഗസ്റ്റ് )കാലയളവില്‍ 15 ശതമാനത്തോളം ഉയര്‍ന്നു. ഇത് ആദ്യ നാല് മാസത്തേക്കാള്‍ ഉയരുകയാണ് ഓഗസ്റ്റ് കൂടെ കഴിഞ്ഞപ്പോള്‍ ഉള്ളകണക്ക്. കൊവിഡ് കാലവുമായി ബന്ധപ്പെട്ട ലോക്ക് ഡൗണും മറ്റ് പ്രതിസന്ധികളും നേരിട്ടുവെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തിലും രാജ്യത്ത് നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി അതിന് മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ആ നേട്ടം കൊവിഡ് കാലത്തും മുന്നോട്ട് പോകുന്നുവെന്നാണ് ഈ കണക്ക് വിരല്‍ ചൂണ്ടുന്നത്.
ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യ നാല് മാസത്തില്‍ ( 2020 ഏപ്രില്‍ - ജൂലൈ) തന്നെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ രാജ്യം കുതിച്ച് ചാട്ടം നടത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 732 കോടി രൂപയുടെയും 41,735ടണ ഉല്‍പ്പന വര്ധനവുംആണ് രേഖപ്പെടുത്തിയത്. 7,760 കോടി രൂപ വിലമതിക്കുന്ന 4,33,000 ടണ്‍ സുഗന്ധവ്യഞ്ജന വസ്തുക്കള്‍ കയ്റ്റുതി ചെയ്തിരന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവാണ് കാണിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,028 കോടി രൂപ വിലമതിക്കുന്ന , 3,92, 265 ടണ്‍ ആയിരുന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പത്ത് ശതമാനം വര്‍ധനവ്. അതാണ് ഓഗസ്റ്റിലായപ്പോള് 15 ശതമാനം വര്‍ധനവായി മാറിയത്.

കൊവിഡ് പശ്ചാത്തലത്തില്‍ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ചില സുഗന്ധ വ്യഞ്ജന വസ്തുക്കള്‍ സഹായിക്കുമെന്ന പ്രചരിപ്പിക്കപ്പെട്ടതോടെയാണ് ഇവയുടെ കയറ്റുമതിയില്‍ ഈ വര്‍ധനവ് ഉണ്ടായതെന്നാണ് നിഗമനം. കൊവിഡ് തടയാന്‍ സഹാകകമാകുമെന്ന് വിശേഷിപ്പിക്കപ്പെട്ട വസ്തുക്കളുടെ കയറ്റുമതിയാണ് വര്ധിച്ചവയില് പ്രധാനമായും ഉള്‍പ്പെടുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പം തേയില, കാപ്പി എന്നിവയ്ക്കും കൊവിഡ് കാലം ഗുണംചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
കേരളത്തെ സംബന്ധിച്ച് മൊത്തം കൃഷി ഭൂമിയുടെ 12 ശതമാനം കാപ്പി, തേയില, കുരുമുളക്, ഏലം എന്നിവയാണ് കൃഷി ചെയ്യുന്നത്. അതില്‍ തന്നെ ഭൂരിപക്ഷവും വയനാടും ഇടുക്കിയിലുമാണ്. ഈ മേഖലയില്‍ വരുന്ന ഏതൊരു ചലനവും ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത് വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ ജീവിതത്തെയാണ്. വയനാട്ടില്‍ കാപ്പിയും കുരുമുളകുമാണ് പ്രധാന വിളകളില്‍പ്പെടുന്നു. ഇടുക്കിയിലെത്തുമ്പോള്‍ അത് കുരുമുളക്, ഏലം, തേയില,എന്നിങ്ങനെയാകുന്നു. വയനാട്ടിലെ മൊത്തംകൃഷിയുടെ 80 ശതമാനം കാപ്പി, കുരുമുളക്, ഏലം, തേയില എന്നിവയാണ്. ഇടുക്കിയെ സംബന്ധിച്ച് ഇത് ഏകദേശം 55ശതമാനം വരും. ഈ സാഹചര്യത്തിലാണ് സുഗന്ധവ്യഞ്ജനങ്ങളുടെയും കാപ്പി, തേയില എന്നിവയുടെയും കൊവിഡ് കാലം എങ്ങനെ ബാധിച്ചു എന്ന് പരിശോധിക്കപ്പെടേണ്ടത്.
ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഒന്നായി വറ്റല്‍ മുളക് ഇപ്പോഴും തുടരുന്നു. വറ്റല്‍ മുളക് മുന്‍വര്‍ഷത്തെ പോലെ ഇത്തവണയും കയറ്റുമതിയില്‍ ആദ്യ സ്ഥാനത്ത് തുടരുകയാണ്. ഇതിന് പുറമെ ജീരകം, മഞ്ഞള്‍, ചുക്ക്. എന്നിവയ്ക്ക് ആവശ്യക്കാര്‍ കൂടി. വറ്റല്‍മുളക്, ജീരകം, മഞ്ഞള്‍ എന്നിവയുടെ കയറ്റുമതിയിലുണ്ടായ വര്‍ധനയാണ് മൊത്തം കയറ്റുമതി വര്‍ധനവിന് പ്രധാന കാരണമായതെന്ന് സ്പൈസസ് ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മുന്‍ സാമ്പത്തിക വര്‍ഷത്തെ ( 2019-20) ആദ്യത്തെ അഞ്ച് മാസത്തെ ( ഏപ്രില്‍ - ഓഗസ്റ്റ്) അപേക്ഷിച്ച് 1143.55 കോടി രൂപയുടെയും 0.76ലക്ഷം ടണ്‍ ഉല്‍പ്പനങ്ങളുടെയും വര്‍ധനവാണ് ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ അഞ്ച് മാസം കൈവരിച്ചത്. കൊവിഡും ലോക്ക് ഡൗണും ഉള്‍പ്പടെയുള്ള പ്രതിസന്ധി സാഹചര്യത്തിലാണ് ഇത് നടന്നത്. 10,001.61 കോടി രൂപയുടെ 5.70 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഏപ്രില്‍ മുതലുള്ള അഞ്ച് മാസക്കാലയളവില്‍ രാജ്യം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8,858.06 കോടി രൂപയുടെ 4.94 ലക്ഷം ടണ്‍ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്.

സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (201920) ഇന്ത്യ നേടിയത് 21,515.4 കോടി രൂപയുടെ വരുമാനമായിരുന്നു. 11.83 ലക്ഷം മെട്രിക് ടണ്‍ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളും കയറ്റുമതി ചെയ്താണ് ഈ നേട്ടം കൈവരിച്ചത. 2018-19ല്‍ കയറ്റുമതി 11 ലക്ഷം മെട്രിക് ടണും വരുമാനം 19,505.81 കോടി രൂപയുമായിരുന്നു. അതായത് രാജ്യം സുഗന്ധവ്യഞ്ജനകയറ്റുമതിയില് തുടര്‍ച്ചയായി നേട്ടം കൈവരിക്കുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
കയറ്റുമതി മൂല്യത്തിലും വരുമാനത്തിലും വറ്റല്മുളകിനുള്ള മേല്‍ക്കൈ ഇപ്പോഴും തുടരുകയാണ്. മൊത്തം കയറ്റുമതിയില്‍ ഏറ്റവും കൂടുതല്‍ വറ്റല്‍ മുളകാണ്. 4.84 ലക്ഷം മെട്രിക് ടണ്‍. മൂല്യം 6,221.70 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത്. ഈ സാമ്പത്തക വര്‍ഷത്തിലെ ( 2020-21) ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 2.10 ലക്ഷം ടണ്‍ വറ്റല്‍മുളക് കയറ്റിയയച്ച് 2,876 കോടി രൂപയുടെ വരുമാനമാണ് രാജ്യത്തിന് നേടാനായത്. കയറ്റുമതിയില്‍ ജീരകം രണ്ടാം സ്ഥാനം നിലനിര്‍ത്തി. . 1873.70 കോടി രൂപയുടെ 1.33 ലക്ഷം ടണ്‍ ജീരകമാണ് കയറ്റുമതി ചെയ്തത്. ജീരകത്തിന്റെ കയറ്റുമതി അളവില്‍ 30 ശതമാനവും വിലയില്‍ 19 ശതമാനവും വാര്‍ഷിക വര്‍ധനയുണ്ടായതായി ആദ്യ അഞ്ച് മാസത്തെ കണക്ക് കാണിക്കുന്നു.

ഇന്ത്യയില്‍നിന്നുള്ള ചുക്കിന്റെ കയറ്റുമതി ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 107 ശതമാനം ഉയര്‍ന്ന് 19,700 ടണ്‍ ആയി. 704.10 കോടി രൂപ വിലമതിക്കുന്ന 79,000 ടണ്‍ മഞ്ഞളാണ് ഇക്കാലയളവില്‍ കയറ്റി അയച്ചത്.
ജാതിക്ക, ജാതിപത്രി, ഉലുവ, മല്ലി, കടുക്, പെരുംജീരകം, അയമോദകം എന്നിവയുടെ കയറ്റുമതിയിലും വര്‍ധനയുണ്ടായി. സുഗന്ധവ്യഞ്ജന എണ്ണ/സത്ത്, കസലറി, വാളന്‍പുളി, കുങ്കുമപ്പൂവ് തുടങ്ങിയവയും ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ സുഗന്ധവ്യഞ്ജന കയറ്റുമതില്‍ നിര്‍ണായക പങ്കുവഹിച്ചു

അളവിലും മൂല്യത്തിലും ഏറ്റവും വര്‍ധന രേഖപ്പെടുത്തിയ സുഗന്ധവ്യഞ്ജനം ഏലമാണ്. അളവില്‍ 225 ശതമാനവും മൂല്യത്തില്‍ 298 ശതമാനവുമാണ് ഏലത്തിനുണ്ടായ കയറ്റുമതി വളര്‍ച്ച. 221.50 കോടി രൂപ വിലമതിക്കുന്ന 1,300 ടണ്‍ ഏലക്ക കയറ്റുമതി ചെയ്തു. എന്നാല്‍ ഇത് കേരളത്തിന് വേണ്ടത്ര ഗുണം ചെയ്തിട്ടില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലെ എലത്തിന് വില കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി ഡി. നാരായണയും ഷഗിഷ്ണ കെയും നടത്തിയ പഠനം പറയുന്നു.
കൊവിഡ് കാലത്ത് കേരളത്തിന് ഈ കയറ്റുമതി വര്‍ധനവ് അനുകൂലമായി എന്ന് കരുതിയെങ്കില്‍ തെറ്റി എന്നാണ് അവരുടെ പഠനം പറയുന്നത്. തേയിലയുടെ കാര്യത്തില്‍ ഇരട്ടിയോളം വില വര്‍ധിച്ചു. കുരുമുളകിനെയും കാപ്പിയെയും വിലയിടിവ് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും കേരളത്തിലെ പ്രധാന സുഗന്ധവ്യഞ്ജനമായ ഏലത്തിന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച വില പകുതിയായി കുറയുകയാണ് ചെയ്തതെന്ന് അവര്‍ പറയുന്നു.

കേരളത്തില്‍ തേയില വില രാജ്യ വ്യാപകമായി വിലയിരുത്തുമ്പോള്‍ നേരെ ഇരട്ടിയായി. ലോക്ക് ഡൗണിന് തൊട്ട് മുന്‍പ് വരെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില കുറഞ്ഞിരന്ന തേയില വില പിന്നീട് വര്‍ധിക്കുകയാണ് ചെയ്തത്. ആദ്യം കിലോയ്ക്ക് നേരിയ വ്യത്യാസമാണ് രേഖപ്പെടുത്തിയതെങ്കില്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകളില്‍ തേയില വില കുത്തനെ വര്‍ധിക്കുന്നതായി കാണാം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് സെപ്തംബറില്‍ രേഖപ്പെടുത്തിയ വില. 2019 സെപ്തംബറില്‍ കിലോയ്ക്ക് 93 രൂപയായിരുന്നുവെങ്കില്‍ ഇത്തവണ സെപ്തംബറില്‍ 186 രൂപയാണ് കിലോയ്ക്ക് വിലയെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി നടത്തിയ പഠനം പറയുന്നു. ഇതേസമയം ഏലവില ഏപ്രില്‍ മുതല്‍ കുത്തനെ ഇടിയുന്നതാണ് കാണുന്നത്. ഏപ്രിലില്‍ ഏല കയറ്റുമതി ഒട്ടുമുണ്ടായില്ല എന്നതിനാലാകാം ആ വില ലഭ്യമല്ല. എന്നാല്‍ പിന്നീട്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില കുത്തനെ ഇടിയുന്നതായി കാണാം. ഈ വര്‍ഷം ജനുവരി മുതല്‍ വില കുറവ് ഏലത്തിന് രേഖപ്പെടുന്നുണ്ടെങ്കിലും ഏപ്രിലിന് ശേഷം ആ ഇടിവ് കാര്യമായി വര്‍ധിക്കുന്നതായി കാണാം. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഏലം കിലോയ്ക്ക് 3040 രൂപ കിട്ടിയെങ്കില്‍ ഇത്തവണ സെപ്തംബറില്‍ ലഭിച്ച വില 1,634 രൂപ മാത്രമാണെന്ന് കണക്ക് പറയുന്നു. കുരുമുളകിനുള്ള വിലയില്‍ വളരെ നേരിയ ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയംകാപ്പിയില് നേരിയ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും കേരളത്തില്‍ ഇവ കൃഷി ചെയ്യുന്ന രണ്ട് ജില്ലയ്ക്കും കാര്യമായ ഗുണം ഉണ്ടായിട്ടില്ലെന്ന് പഠനം പറയുന്നു. ഏലം, കുരുമുളക് എന്നിവയുടെ വിലക്കറുവും തേയില ഉല്പ്പാനത്തിനായുള്ള വിസ്തൃതിയിലെ കുറവും ഇതിന് കാരണായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ആശങ്കപ്പെടണം, കേരളത്തിലെ നാല് ജില്ലകളിൽ കടൽകയറുമെന്ന് പഠനം
സംസ്ഥാനത്ത് എൻ95 മാസ്കിന് ക്ഷാമം; നാലിരട്ടി വരെ വിലവർദ്ധന
ചങ്ങലകളില്‍ നിന്നും സ്ത്രീയെ മോചിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
എറണാകുളത്ത് ക്വാറന്റൈന് ലംഘിച്ചത് 300ലേറെ പേർ, അഞ്ചിൽ കൂടുതൽ തവണ വീട്ടിൽ നിന്ന് ഇറങ്ങിയവർക്കെതിരെ കേസ്