ബാർകോഴ പിന്നിൽ ചെന്നിത്തല, ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം, ഉമ്മൻചാണ്ടിക്കും അറിവ്|കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട് എട്ട് വിവരങ്ങൾ
ജേക്കബ് തോമസ്, സുകേശൻ, ബാറുടമയായ ബിജു രമേശ് തുടങ്ങിയവർ പലഘട്ടങ്ങളിൽ പങ്കാളികൾ. ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്ന പ്രത്യേക പരാമര്‍ശവും റിപ്പോർട്ടിൽ.
ബാർകോഴ കേസിൽ കെ.എം മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ രമേശ് ചെന്നിത്തലയാണെന്ന് കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട്. കെ.എം മാണി സ്വകാര്യ ഏജൻസിയുടെ സഹായം അന്വേഷണത്തിനായി നേരത്തെ തേടിയിരുന്നു. ഈ റിപ്പോർട്ടാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷവുമായി സഹകരിക്കാൻ ധാരണയായതിന് പിന്നാലെ പുറത്തുവന്നത്. സി.എഫ് തോമസ് അധ്യക്ഷനായ സമിതിയെ ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി നിയോഗിച്ചിരുന്നെങ്കിലും റിപ്പോർട്ട് നൽകിയിരുന്നില്ല.
എറണാകുളത്തെ സ്വകാര്യ ഏജൻസി തയ്യാറാക്കിയ റിപ്പോർട്ട് 2016 മാർച്ച് 31ന് നൽകിയതാണ്. ഇത് സി.എഫ് തോമസിനും നൽകിയിരുന്നു. സി.എഫ് തോമസിന്റെ ഒപ്പോട് കൂടിയ ഈ റിപ്പോർട്ട് ഇതുവരെ കേരള കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പക്കൽ മാത്രമായിരുന്നു റിപ്പോർട്ട് ഉണ്ടായിരുന്നത്. ജോസ് കെ മാണിയുടെ എൽഡിഎഫ് സഹകരണവും ബാർകോഴയും വീണ്ടും ചർച്ചയാകുമ്പോഴാണ് റിപ്പോർട്ട് പുറത്തുവിടുന്നത്.
- കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ നേതാക്കളാണ് കെ.എം.മാണിക്കെതിരെ ഗൂഢാലോചന നടത്തിയത്. അതിന്റെ പരിണിതഫലമായിരുന്നു ബാര്‍ കോഴ.
- ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആര്.ബാലകൃഷ്ണപിളളയും പി.സി.ജോർജും ഗൂഢാലോചനയില്‍ വിവിധ ഘട്ടങ്ങളില്‍ പങ്കാളികൾ.
- കെ.എം.മാണിയേയും കേരള കോണ്‍ഗ്രസിനേയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിൽ. രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന് എന്നിവരാണ് ഗൂഢാലോചയ്ക്ക് നേതൃത്വം നല്‍കിയത്.
- എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും അതുപോലെ മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയെന്ന് പരാമര്‍ശം. ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോർജ് , ബാലകൃഷ്ണപിളള തുടങ്ങിയവർ നേതൃത്വം നൽകി.
- ജേക്കബ് തോമസ്, സുകേശൻ, ബാറുടമയായ ബിജു രമേശ് തുടങ്ങിയവർ പലഘട്ടങ്ങളിൽ പങ്കാളികൾ. ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്ന പ്രത്യേക പരാമര്‍ശവും റിപ്പോർട്ടിൽ.
- ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യം കൂടി ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഉണ്ടായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ചെന്നിത്തല പാലായില്‍ മാണിയെ നേരിട്ട് കണ്ടു. എന്നാല്‍ മാണി വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തിയത്.
- പട്ടയ വിഷയവുമായി ബന്ധപ്പെട്ട് മാണിയും അടൂര്‍ പ്രകാശും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ആ ഭിന്നതയാണ് അടൂര്‍ പ്രകാശിനെ ഈ ഗൂഢാലോചനയിലേക്ക് എത്തിച്ചത്.
- അടൂര്‍ പ്രകാശിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ബാറുടമ ബിജു രമേശിന്റെ മകനാണ്. ആ ബന്ധം വെച്ച് ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ത്രീസ്റ്റാര്‍ ആയത് 378, പുതിയ ലൈസന്‍സ് 158; എല്‍ഡിഎഫ് മദ്യനയത്തില്‍ സര്‍ക്കാരിന് കിട്ടിയത് 44 കോടി
ബാർ കോഴയും അന്നത്തെ പ്രക്ഷോഭങ്ങളും ഇപ്പോൾ അപ്രസക്തം, ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചർച്ച ചെയ്യുമെന്ന് വിജയരാഘവൻ
മാണി തെറ്റുകാരനല്ലെന്ന ഇടത് വെളിപ്പെടുത്തൽ, കുടുംബത്തോട് സിപിഎം മാപ്പ് പറയണമെന്ന് ഉമ്മൻചാണ്ടി
സമരം നിർത്തിയപ്പോൾ സിപിഎം പരിഹസിക്കുന്നുവെന്ന് എംഎം ഹസൻ; വീണ്ടും സർക്കാരിനെതിരെ അഞ്ചുപേർ സമരവുമായി യുഡിഎഫ്