കൂടത്തായി: അന്നമ്മ തോമസ് കേസിൽ ജോളിയ്ക്ക് ജാമ്യം; കെ.ജി സൈമണിന് ഹൈക്കോടതിയുടെ വിമർശനം
കൂടത്തായി കൂട്ട കൊലപാതക കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമണിനെതിരെ ഹൈക്കോടതിയുടെ വിമർശനവും ഉണ്ടായി. പ്രതികളുടെ കുറ്റസമ്മത മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത് എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
കൂടത്തായിയിലെ ദുരൂഹ മരണങ്ങളിലെ ഒരു കേസിൽ മുഖ്യപ്രതിയായ ജോളിയ്ക്ക് ഹൈക്കോടതിയുടെ ജാമ്യം. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച ടോം തോമസിന്റെ ഭാര്യയും അധ്യാപികയുമായിരുന്ന അന്നമ്മ തോമസിന്റെ കേസിലാണ് ജാമ്യം ലഭിച്ചത്. അതേസമയം മറ്റ് കേസുകളിൽ റിമാൻഡിൽ കഴിയുന്നതിനാൽ ജോളിയ്ക്ക് പുറത്തിറങ്ങാനാകില്ല. കൂടത്തായിയിൽ ദുരൂഹമരണങ്ങളുടെ തുടക്കം 2002ൽ അന്നമ്മയുടെ മരണത്തോടെ ആയിരുന്നു. കുഴഞ്ഞുവീണായിരുന്നു അന്നമ്മ മരിച്ചത്. ഈ കേസിലാണ് നിലവിൽ ജാമ്യം ലഭിച്ചത്. ജോളിക്കായി അഡ്വ.ബി ആളൂരാണ് ഹാജരായത്.
കൂടത്തായി കൂട്ട കൊലപാതക കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമണിനെതിരെ ഹൈക്കോടതിയുടെ വിമർശനവും ഉണ്ടായി. പ്രതികളുടെ കുറ്റസമ്മത മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത് എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇത്തരം കേസുകളിൽ കുറ്റസമ്മത മൊഴി പ്രചരിപ്പിക്കത്. അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നു എന്നും അത് കേരളത്തിൽ അനുവദിക്കുകയില്ല എന്നുമാണ് ഹൈക്കോടതി വാക്കാൽ നിർദേശിച്ചത്. ജസ്റ്റിസ് പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.
2002ൽ അന്നമ്മ തോമസ് മരിച്ചതിന് പിന്നാലെ ആറ് വർഷത്തിനപ്പുറം ടോം തോമസും സമാനമായ രീതിയിൽ മരിച്ചു. 2011ൽ ടോം തോമസിന്റെ മകൻ റോയി തോമസും ഇങ്ങനെ മരണപ്പെട്ടതോടെ ബന്ധുക്കളിൽ സംശയങ്ങളുയർന്നു. റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. വിഷമുള്ളിൽ ചെന്നതായിരുന്നു മരണമെന്ന കണ്ടെത്തിയെങ്കിലും അതിൽ കൂടുതൽ അന്വേഷണമുണ്ടായില്ല. എന്നാൽ കാര്യങ്ങൾ അവിടെ തീർന്നില്ല. 2014ൽ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ മരിച്ചു. 2016ൽ ബന്ധുവായ കോടഞ്ചേരി സ്വദേശിനി സിലിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു.
രണ്ട് മാസം നീണ്ടുനിന്ന അന്വേഷണത്തിൽ ഒടുവിലാണ് ജോളി ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റു ചെയ്തത്. ജോളി, സ്വർണപ്പണിക്കാരനും ബന്ധുവുമായ മാത്യു, ജ്വല്ലറി ജീവനക്കാരൻ പ്രജു കുമാർ, എന്നിവരാണ് അറസ്റ്റിലായത്. മറ്റ് അഞ്ച് മരണങ്ങളിലും ജോളിക്ക് പങ്കുണ്ടെന്ന് വ്യക്തമായെന്നും എല്ലാ മരണത്തിലും തനിക്ക് പങ്കുണ്ടെന്ന് ജോളി സമ്മതിക്കുകയായിരുന്നെന്നും എസ്.പി കെ.ജി സൈമൺ പറഞ്ഞിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!