നടി കോയൽ മലിക്കിനും കുടുംബത്തിനും കൊവിഡ്; വിവരങ്ങൾ അറിയിച്ചത് ട്വീറ്റിലൂടെ
മെയ് മാസത്തിൽ കോയലിന് കുഞ്ഞ് ജനിച്ച വിവരം അവർ പങ്കുവച്ചിരുന്നു. കോയലിന്റെ കുടുംബത്തിൽ എല്ലാവർക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ കുഞ്ഞ് ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഇപ്പോഴുള്ളത്.
ബംഗാളി നടി കോയൽ മലിക്കും കുടുംബവും കൊവിഡ് പോസിറ്റീവ്. തനിക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് 19 ബാധിച്ച കാര്യം ട്വിറ്ററിലൂടെയാണ് കോയൽ വെളിപ്പെടുത്തിയത്.
കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മലിക്, മാതാവ് ദീപാ മല്ലിക്, ഭർത്താവും നിർമാതാവുമായ നിസ്പാൽ സിംഗ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സെൽഫ് ക്വറന്റീനിൽ ആണെന്നും കോയൽ അറിയിച്ചു.
മെയ് മാസത്തിൽ കോയലിന് കുഞ്ഞ് ജനിച്ച വിവരം അവർ പങ്കുവച്ചിരുന്നു. കോയലിന്റെ കുടുംബത്തിൽ എല്ലാവർക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ കുഞ്ഞ് ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഇപ്പോഴുള്ളത്.
Baba Ma Rane & I are tested COVID-19 Positive...self quarantined!
— Koel Mallick (@YourKoel) July 10, 2020
കോയലും കുടുംബവും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് അറിയിച്ചു കൊണ്ട് നിരവധി ആളുകളാണ് കോയലിന്റെ ട്വീറ്റിന് കമൻറ് ചെയ്തിരിക്കുന്നത്.
2003 മുതൽ സജീവമായി ചലച്ചിത്ര മേഖലയിലുള്ള നടിയാണ് കോയൽ. നിരവധി അവാർഡുകളും കോയൽ കരസ്ഥമാക്കിയിട്ടുണ്ട്. 'നേറ്റർ ഗുരു' എന്ന ബംഗാളി ചിത്രത്തിലൂടെയാണ് കോയൽ അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രം ബോക്സ് ഓഫീസ് ഹിറ്റുമായിരുന്നു
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'ഉടനെ കാണാം'; ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും തൽക്കാലത്തേക്ക് വിട്ടു നിൽക്കാൻ ഒരുങ്ങി തൃഷ
അമീർ ഖാന്റെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു;അമ്മയും കൊവിഡ് പരിശോധനക്ക്
അമിതാഭിനും അഭിഷേകിനും 'ഗെറ്റ് വെൽ സൂൺ' ആശംസിച്ച് ഇന്ത്യൻ സിനിമാ ലോകവും സുഹൃത്തുക്കളും
രേഖയുടെ ജീവനക്കാർക്കും അനുപം ഖേറിന്റെ കുടുംബാങ്ങൾക്കും കൊവിഡ് പോസിറ്റീവ്