'കുടുക്ക് 2025': 'അള്ള് രാമേന്ദ്രന്' ശേഷം കൃഷ്ണ ശങ്കറും ബിലഹരിയും ഒന്നിക്കുന്നു
'അള്ള് രാമേന്ദ്രന്' ശേഷം ബിലഹരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രണ്ടാം ചിത്രമാണ് 'കുടുക്ക് 2025'. കുഞ്ചാക്കോ ബോബന് നായകനായ അള്ള് രാമേന്ദ്രനിൽ ഒരു പ്രധാന കഥാപാത്രത്തെ കൃഷ്ണ ശങ്കർ അവതരിപ്പിച്ചിരുന്നു.
ലോക്ക്ഡൗണ് എന്ന കുടുക്കിൽ നിന്നും ഒരു താൽക്കാലിക മോചനം. പ്രതീക്ഷയും , സന്തോഷവും തരുന്ന പ്രിയപ്പെട്ട “കുടുക്കി”ലേക്ക് എന്നാണ് തന്റെ ഏറ്റവും പുതിയ ചിത്രത്തെ കുറിച്ച് നടൻ കൃഷ്ണ ശങ്കർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 'കുടുക്ക് 2025' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'അള്ള് രാമേന്ദ്രന്' ശേഷം ബിലഹരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രണ്ടാം ചിത്രമാണ് 'കുടുക്ക് 2025'. കുഞ്ചാക്കോ ബോബന് നായകനായ അള്ള് രാമേന്ദ്രനിൽ ഒരു പ്രധാന കഥാപാത്രത്തെ കൃഷ്ണ ശങ്കർ അവതരിപ്പിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ കൃഷ്ണ ശങ്കറാണ് 'കുടുക്ക് 2025' കുറിച്ച് അറിയിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
ലോക്ക് ഡൗൺ എന്ന കുടുക്കിൽ നിന്നും ഒരു താൽക്കാലിക മോചനം ........
പ്രതീക്ഷയും , സന്തോഷവും തരുന്ന പ്രിയപ്പെട്ട “കുടുക്കി”ലേക്ക്!
എന്റെ അടുത്ത സിനിമയുടെ പേരാണ് കുടുക്ക് 2025.
അള്ള് രാമേന്ദ്രൻ നമ്മുടെ മുന്നിലേക്കെത്തിച്ച ബിലഹരിയാണ് സംവിധായകൻ.
എല്ലാവരുടേയും
സ്നേഹാനുഗ്രഹങ്ങൾ ഉണ്ടാവണം

'മണിയറയിലെ അശോകനാ'ണ് കൃഷ്ണ ശങ്കറിന്റേതായി അവസാനമായി റിലീസായ ചിത്രം. അനുപമ പരമേശ്വരനും ജേക്കബ് ഗ്രിഗറിയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. നെറ്റ്ഫ്ലിക്സ് വഴി പ്രേക്ഷകരിലേക്ക് എത്തിയ ഓണച്ചിത്രമാണ് മണിയറയിലെ അശോകൻ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!