ക്വാറന്റീനിലുളള യുവതിയെ പീഡിപ്പിച്ചത് രാത്രി മുഴുവൻ കെട്ടിയിട്ട ശേഷം, അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് പുറത്താക്കി
പരാതിക്കാരിയായ യുവതിയെ ഭരതന്നൂരിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവുകൾ ശേഖരിച്ചു. കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞു വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
തിരുവനന്തപുരത്ത് ക്വാറന്റീനിലായിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചത് കെട്ടിയിട്ട ശേഷം. കുളത്തൂപ്പുഴ സ്വദേശിയായ യുവതി വെള്ളറട പൊലീസിന് നൽകിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവത്തിൽ കുളത്തുപ്പുഴയിലെ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടറായ തിരുവനന്തപുരം പാങ്ങോട് സ്വദേശി പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
പരാതിക്കാരിയായ യുവതിയെ ഭരതന്നൂരിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവുകൾ ശേഖരിച്ചു. കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞു വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സർട്ടിഫിക്കറ്റിനായി യുവതിയെ വീട്ടിലേക്ക് വിളിച്ചെന്ന കാര്യം പ്രദീപും സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
യുവതി നൽകിയ പരാതി ഇങ്ങനെ
മലപ്പുറത്ത് വീട്ടുജോലിക്ക് പോയ ശേഷം തിരികെയെത്തിയതോടെ ക്വാറന്റീനിലായിരുന്നു. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയിൽ കോവിഡില്ലന്ന് സ്ഥിരീകരിച്ചു. തുടർന്ന് ജോലിയുടെ ആവശ്യത്തിനായി സർട്ടിഫിക്കറ്റ് ലഭിക്കാൻ ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ യുവതിയോട് വീട്ടിലേക്ക് വരാനാവശ്യപ്പെട്ടു. സെപ്റ്റംബർ മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോൾ അന്ന് രാത്രി മുഴുവൻ കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കി.
തുടർന്ന് യുവതി വെള്ളറടയിലെത്തി പൊലീസിൽ പരാതി നൽകി. വെളളറട പൊലീസ് പരാതി പാങ്ങോട് പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രദീപിന്റെ അറസ്റ്റ് ഇന്നാണ് സ്ഥിരീകരിച്ചത്. യുവതിയുടെ മൊഴിയെടുത്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!