പുഷ്പൻ പറയുന്നു, സഹോദരൻ ബിജെപിയിൽ ചേർന്നതിനെക്കുറിച്ച്
നിരവധി അസുഖങ്ങളുളള തന്റെ സഹോദരന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം പ്രദേശത്തെ ബിജെപി നേതാക്കൻമാർക്കായിരിക്കുമെന്നും പുഷ്പൻ പറഞ്ഞു.
കുടുംബസ്വത്തുമായി ബന്ധപ്പെട്ട് തങ്ങളുമായി തർക്കങ്ങൾ ഉണ്ടാക്കുകയും അകന്ന് കഴിയുകയും ചെയ്തിരുന്ന ആളാണ് തന്റെ സഹോദരൻ പുതുക്കിടി ശശിയെന്ന് കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ. തന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു എന്ന വാർത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പുഷ്പൻ. രക്തബന്ധത്തിൽ ജേഷ്ഠന്-അനിയന് ആണ്. പക്ഷേ കുറച്ച് കാലമായിട്ട് ഞങ്ങള്‍ ജേഷ്ഠ്യന്, അനിയന്മാരായിട്ടോ, പെങ്ങള്മാരായിട്ടോ ശശിയേട്ടന് യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും പുഷ്പൻ പറയുന്നു.
നിരവധി അസുഖങ്ങളുളള തന്റെ സഹോദരന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം പ്രദേശത്തെ ബിജെപി നേതാക്കൻമാർക്കായിരിക്കുമെന്നും പുഷ്പൻ പറഞ്ഞു. പാർട്ടിയുമായി ശശിക്ക് പ്രത്യേകിച്ചൊരു ബന്ധമില്ലെന്നും കുടുംബ സ്വത്തിനെ ചൊല്ലിയുളള തർക്കങ്ങളാണ് ബിജെപിയിലേക്ക് പുഷ്പന്റെ സഹോദരൻ പോകാൻ കാരണമെന്നും പ്രദേശത്തെ സിപിഎം പ്രവർത്തകരും പറയുന്നു.

പുഷ്പന്റെ വാക്കുകൾ ഇങ്ങനെ
ശശിയേട്ടന് എന്റെ ജേഷ്ഠ്യന് തന്നെയാണ്. രക്തബന്ധത്തില്‍ ജേഷ്ഠന്-അനിയന് ആണ്. പക്ഷേ കുറച്ച് കാലമായിട്ട് ഞങ്ങള്‍ ജേഷ്ഠ്യന്, അനിയന്മാരായിട്ടോ, പെങ്ങള്മാരായിട്ടോ യാതൊരു ബന്ധവുമില്ല. എന്റെ സഹോദരങ്ങളായ രാജന്റെയും പ്രകാശന്റെയും ശശിയേട്ടന്റെ മകന് ഷിബിന്റെ പേരിലും ചൊക്ലി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയും ഞങ്ങള്‍ ജേഷ്ഠന്- അനുജന്മാര്ക്കും സഹോദരിമാര്‍ക്കും ശശിയേട്ടന്റെ മകനായ ഷിബിനും അത് ഉള്‍ക്കൊളളാന്‍ പറ്റിയിരുന്നില്ല.
ചീട്ടുകളിയുടെ സ്വഭാവം ഉണ്ടായിരുന്നു. മദ്യപാനം സ്ഥിരമായി ഉണ്ടായിരുന്ന ആളാണ്. പിന്നെ കയ്യില്‍ പൈസ ഇല്ലെങ്കില്‍ അവര്‍ക്ക് പെട്ടെന്നൊരു വിഭ്രാന്തി പോലെയൊക്കെ വരും. ചീട്ടുകളി എപ്പോഴും ഒരു ദൗര്‍ബല്യം ആയിരുന്നു. അതിന്റെ പേരില്‍ രണ്ട് സ്ഥലം വില്‍ക്കേണ്ടി വന്നു ശശിയേട്ടന്. ശശിയേട്ടന് രണ്ട് വൃക്കകള്‍ക്കും ഹാര്‍ട്ടിനും പ്രശ്നമുണ്ട്. കൂടാതെ ഷുഗര്‍ പേഷ്യന്റാണ്. പാന്‍ക്രിയാസിന്റെ അസുഖമുണ്ട്. പൈല്‍സിന്റെ അസുഖം ഉളള ആളുമാണ്. എന്തെങ്കിലും കാരണവശാല്‍ ശശിയേട്ടന് വല്ലതും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം പ്രാദേശിക ബിജെപി നേതൃത്വത്തിന് ആയിരിക്കും.
സഹോദരൻ ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് പുഷ്പൻ പറയുന്നു. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് തങ്ങളുമായി തർക്കങ്ങൾ ഉണ്ടാക്കുകയും അകന്ന് കഴിയുകയും ചെയ്തിരുന്ന ആളാണ് തന്റെ സഹോദരൻ പുതുക്കിടി ശശിയെന്ന് കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ. pic.twitter.com/cawW3ymLaW
— Asiaville Malayalam (@AsiavilleM) October 18, 2020
തലശേരി ബിജെപി ഓഫിസിൽ വെച്ച് നടന്ന ചടങ്ങിലാണ് കൂത്തുപറമ്പ് ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ശശി ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പി പ്രകാശ് ബാബുവാണ് ശശിക്ക് മെംബർഷിപ്പ് നൽകിയത്. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇനിയും കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയാമെന്നുമാണ് ശശി ഇതിനെക്കുറിച്ച് പറഞ്ഞത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
4 ലക്ഷം മുസ്ലിങ്ങള്‍ മിസ്സ്കോൾ അടിച്ച് ബിജെപിയില്‍ ചേര്‍ന്നു
സ്പ്രിംക്ലര്‍: കെ സുരേന്ദ്രന്റെ നിലപാടിനെതിരെ എംടി രമേശ്, ബിജെപി രണ്ടുതട്ടിൽ
'ഭാര്യയും മക്കളും പോലും കൂടെ നിന്നില്ല' ബിജെപിയിൽ ചേർന്ന മെഹ്താബ് ഹുസൈൻ 24 മണിക്കൂറിനുള്ളിൽ പാർട്ടി വിട്ടു
സി.പി ജലീല്‍ വെടിവെച്ചിരുന്നില്ലെന്ന് ഫോറന്‍സിക്, പൊലീസ് വാദങ്ങള്‍ പൊളിയുന്നു; വയനാട്ടിലേത് വ്യാജഏറ്റുമുട്ടല്‍ കൊലപാതകമോ?