ബിനീഷ് സിപിഎം നേതാവല്ല, സെക്രട്ടറിയുടെ മകൻ ചെയ്ത തെറ്റിന്റെ ധാര്മ്മിക ഉത്തരവാദിത്തം പാർട്ടിക്കില്ലെന്ന് എ വിജയരാഘവൻ
ഇക്കാര്യത്തിൽ സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. പാർട്ടി സെക്രട്ടറിയുടെ മകൻ ചെയ്ത തെറ്റിന് മകൻ തന്നെ ശിക്ഷ അനുഭവിക്കും. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി നേരത്തെ വ്യക്തമാക്കിയതാണ്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ചെയ്ത തെറ്റിന്റെ ധാർമ്മിക ഉത്തരവാദിത്വം സിപിഎമ്മിന് ഇല്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ബിനീഷ് സിപിഎം നേതാവല്ല. മകൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം അച്ഛനെന്ന നിലയിൽ കോടിയേരിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കേണ്ടതില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വിജയരാഘവൻ പറഞ്ഞു. ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തത് പാർട്ടി വിശദീകരിക്കേണ്ട സാഹചര്യമില്ലെന്ന് നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു.
ഇക്കാര്യത്തിൽ സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. പാർട്ടി സെക്രട്ടറിയുടെ മകൻ ചെയ്ത തെറ്റിന് മകൻ തന്നെ ശിക്ഷ അനുഭവിക്കും. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി നേരത്തെ വ്യക്തമാക്കിയതാണ്. ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാർട്ടിയെ സംബന്ധിച്ച് രാഷ്ട്രീയ വിഷയമല്ല. പ്രതിപക്ഷം രാഷ്ട്രീയ താത്പര്യങ്ങൾ ലക്ഷ്യമിട്ടാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരു തെറ്റിനേയും പ്രോത്സാഹിപ്പിക്കില്ല. അന്വേഷണ ഏജൻസികൾ രാഷ്ട്രീയമായി നീങ്ങുകയാണെങ്കിൽ അതിനെക്കുറിച്ച് അപ്പോൾ പ്രതികരിക്കാമെന്നും വിജയരാഘവൻ വ്യക്തമാക്കി.
അതേസമയം ബംഗ്ളൂരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിൽ ഇഡി ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതോടെ തിരുവനന്തപുരത്ത് എകെജി സെന്ററിൽ സുരക്ഷ ശക്തമാക്കി. പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും എകെജി സെന്ററിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ നടത്താനുളള സാഹചര്യം മുൻനിർത്തിയാണ് പൊലീസ് നടപടി. ഡിസിപി ദിവ്യ ഗോപിനാഥ് അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വലിയ പൊലീസ് സന്നാഹത്തെ അണിനിരത്തിയിരിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!