ഫാന്‍സ് അസോസിയേഷനില്‍ നേതൃമാറ്റം;'വിജയ് മക്കള്‍ ഇയക്കം' രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിച്ചാല്‍ നടപടി
വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മധുരയില്‍ യോഗം ചേര്‍ന്നിരുന്നു. ഒരു സിനിമാ തീയേറ്ററിലാണ് ഈ യോഗം നടന്നത്.
നടൻ വിജയുടെ 'വിജയ് മക്കള്‍ ഇയക്ക'ത്തില്‍ നേതൃമാറ്റം നടന്നതായി റിപ്പോര്‍ട്ടുകള്‍. മധുര, കാഞ്ചീപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങൾ ഉൾപ്പടെയുള്ള ജില്ലാ സെക്രട്ടറിമാരെ മാറ്റി. പുതുതായി സംഘടനാ ചുമതല നൽകിയതിൽ ഭൂരിപക്ഷവും ചെറുപ്പക്കാർക്കാരാണ്. രാഷ്ട്രീയ പാർട്ടി രീതിയിൽ പ്രവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും സന്നദ്ധസഹായവുമായി മാത്രം മുന്നോട്ട് പോയാൽ മതിയെന്നുമാണ് വിജയ് പുതിയ ഭാരവാഹികൾക്ക് നൽകിയിരിക്കുന്ന നിർദേശമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മധുരയില്‍ യോഗം ചേര്‍ന്നിരുന്നു. ഒരു സിനിമാ തീയേറ്ററിലാണ് ഈ യോഗം നടന്നത്. യോഗത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നു പ്രവര്ത്തിക്കേണ്ടെന്നുള്ള തീരുമാനം ആരാധകര്‍ സ്വീകരിച്ചിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളിൽ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനവും യോഗം കൈകൊണ്ടിരുന്നു.
അദ്ദേഹത്തിന്റെ അച്ഛന് എസ്.എ.ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. 'വിജയ് മക്കള്‍ ഇയക്കം’ എന്നാണ് അദ്ദേഹം പാർട്ടിക്ക് പേരിട്ടിരിക്കുന്നത്. അച്ഛൻ തുടങ്ങിയ ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി വിജയ് രംഗത്ത് എത്തിയിരുന്നു.
മാധ്യമങ്ങളില്‍ നിന്നുമാണ് താൻ ഈ വിവരം അറിഞ്ഞതെന്നും തനിക്ക് ഈ പാർട്ടിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല എന്ന് തന്റെ ആരാധകരോടും പൊതുജങ്ങളോടും ഖേദപൂര്‍വ്വം അറിയിക്കുന്നുവെന്നും വിജയ് അറിയിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!