ഗോവയില്‍ ചരിത്രമെഴുതി ലിജോ ജോസ്, തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച സംവിധായകൻ
എസ് ഹരീഷിന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ലിജോ ജോസ് ജല്ലിക്കട്ട് സംവിധാനം ചെയ്തത്. നേരത്തെ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രത്തിന് തിയേറ്ററുകളിലും വൻ സ്വീകരണമാണ് ലഭിച്ചത്.
ഗോവയിൽ നടക്കുന്ന അമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയെ തിരഞ്ഞെടുത്തു. ജല്ലിക്കട്ടിനാണ് പുരസ്കാരം. തുടർച്ചയായി രണ്ടാം തവണയാണ് ലിജോ മികച്ച സംവിധായകനുള്ള പുരസ്കാരം നേടുന്നത്. 'ഈ മാ യൗ' ആണ് കഴിഞ്ഞ ഫെസ്റ്റിൽ പുരസ്കാരം നേടിക്കൊടുത്ത ചിത്രം.
എസ് ഹരീഷിന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ലിജോ ജോസ് ജല്ലിക്കട്ട് സംവിധാനം ചെയ്തത്. നേരത്തെ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രത്തിന് തിയേറ്ററുകളിലും വൻ സ്വീകരണമാണ് ലഭിച്ചത്.
മറൈല്ല എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള രജത മയൂരം നേടിയത് സ്യു ജോർജാണ്. മായ് ഘട്ടെന്ന ചിത്രത്തിലെ അഭിനയത്തിന് ഉഷാ ജാദവ് മികച്ച നടിക്കുള്ള രജത മയൂരവും സ്വന്തമാക്കി. കേരളത്തിലെ പൊലീസ് കസ്റ്റഡിയിൽ മരിച്ച ഉദയകുമാറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ചിത്രമാണ് 'മായ് ഘട്ട്'. ബ്ലെയ്സ് ഹാരിസൺ സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രം പാർട്ടികൾസിനാണ് സ്വർണ മയൂരവും സ്വന്തമാക്കി.
ജല്ലിക്കാട്ടിനെ കുറിച്ച് ലിജോ ഏഷ്യാവിൽ മലയാളത്തോട് സംസാരിക്കുന്നു