'കൊവിഡിൽ പട്ടിണിക്കിട്ടില്ല, പെൻഷൻ കുടിശ്ശിക ഇല്ല, ഇനിയും എൽഡിഎഫ് വരും'; വയനാട്ടിലെ അനുഭവം വിവരിച്ച് രഞ്ജിത്
‘പട്ടിണിക്കിട്ടിലല്ലോ സാറേ, ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷൻകടകളിലൂടെ ഭക്ഷണമെത്തിച്ച് തന്ന് സംരക്ഷിച്ചില്ലേ. പെൻഷൻ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോൾ കുടിശ്ശിക ഇല്ല സാറെ. എല്ലാം സമയത്ത് തന്നെ’
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ തനിക്കുണ്ടായ അനുഭവത്തിലൂടെ പുകഴ്ത്തി സംവിധായകൻ രഞ്ജിത്ത്. വയനാട്ടിലെ ഒരു ഉൾപ്രദേശത്ത് പോയപ്പോൾ, അവിടുത്തെ ജനങ്ങൾ പങ്കുവെച്ച കാര്യങ്ങളാണ് രഞ്ജിത്ത് വ്യക്തമാക്കിയത്. കോഴിക്കോട് കോർപ്പറേഷനിലെ എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ ഒരു ഗ്രാമത്തിൽ ചായകുടിക്കാൻ കയറിയപ്പോൾ, തിരഞ്ഞെടുപ്പ് വരികയല്ലേ, എന്തൊക്കെയാണ് വിശേഷങ്ങൾ എന്ന് ചായക്കടക്കാരനോട് തിരക്കിയപ്പോൾ ലഭിച്ച മറുപടിയാണ് രഞ്ജിത് വിവരിച്ചത്.
“ഇവിടെ എന്താണ് വർഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തല്ലേ, എൽഡിഎഫ് അല്ലേ വരിക എന്നായിരുന്നു ചായക്കടക്കാരന്റെ മറുപടി. അതല്ല ഞാൻ ചോദിച്ചത്, അസംബ്ലി ഇലക്ഷൻ എന്താകും എന്നാണ് എന്ന് വിശദീകരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ‘പട്ടിണിക്കിട്ടിലല്ലോ സാറേ, ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷൻകടകളിലൂടെ ഭക്ഷണമെത്തിച്ച് തന്ന് സംരക്ഷിച്ചില്ലേ. പെൻഷൻ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോൾ കുടിശ്ശിക ഇല്ല സാറെ. എല്ലാം സമയത്ത് തന്നെ’ നിയമസഭാ തിരഞ്ഞെടുപ്പ് എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്,” ഇതും കൂടി മാധ്യമങ്ങൾ കേൾപ്പിക്കണം. ഈ ശബ്ദങ്ങളാണ് മാധ്യമങ്ങൾ പുറത്തെത്തിക്കേണ്ടതെന്നും ആ ശബ്ദമാണ് ജനവിധി തീരുമാനിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. മന്ത്രി ടിപി രാമകൃഷ്ണൻ രഞ്ജിത്തിന് നൽകിയാണ് പ്രകടന പത്രിക പ്രകാശിപ്പിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഗ്രീൻ സോൺ തൽക്കാലം ഇല്ലെന്ന് മുഖ്യമന്ത്രി